
തൃശൂര്‍: റിട്ട. അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഗണേശമംഗലം സ്വദേശിയായ വസന്ത(76)യാണ് കൊല്ലപ്പെട്ടത്. വയസായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു കൊലപാതകം.
രാവിലെ ഏഴുമണിയോടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ എത്തിയത്. അപ്പോഴെക്കും കൊലപാതകി ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പരിസരത്തുള്ള ഒരാള്‍ ആ സമയത്ത് ആ വീടിന്റെ മതില്‍ ചാടി പോകുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ആയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എ്ന്നാല്‍ അയാള്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി അധ്യാപിക വീട്ടില്‍ തനിച്ചാണ് താമിസിച്ചിരുന്നു. മൃതദേഹം വീടിന്റെ പുറകുവശത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ടീച്ചറുടെ ശരീരത്തില്‍ ഉണ്ടായിരുന്ന വളയും ചെയിനും നഷ്ടമായതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.






