IndiaNEWS

ചരിത്രമുഹൂർത്തം: 80 വർഷത്തെ വിലക്ക് മറികടന്ന് ദളിതർ തിരുവണ്ണാമലൈ തെൻമുടിയന്നൂർ ക്ഷേത്രത്തിൽ പ്രവേശിച്ചു

  തമിഴ്നാട്ടിൽ ജാതിവിവേചനവും വർണവെറിയും ഇപ്പോഴും അതിരൂക്ഷമായി  നിലനിൽക്കുന്നുണ്ട്. ദളിതരുടെ കോളനിയിലെ വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്യം കലർത്തിയ സംഭവം നടന്നത് അടുത്ത കാലത്താണ്. ദളിതകർക്ക് ക്ഷേത്രപ്രവേശനവും  സ്കൂൾ പ്രവേശനവും നിഷേധിക്കുന്നതും ഇപ്പോഴും തുടർന്നു വരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും കലാപങ്ങളും പല സ്ഥലങ്ങളിലും ഉയർന്നു വരുന്നുണ്ട്.

തമിഴ്നാട്ടിലെ തിരുവണ്ണാമലൈ തെൻമുടിയന്നൂർ ക്ഷേത്രത്തിൽ എട്ടു പതിറ്റാണ്ടായി പ്രവേശനമില്ലാതിരുന്ന ദലിതർ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തി, ഈ ചരിത്രമുഹൂർത്തത്തിൽ പങ്കെടുത്തത് ഇരുന്നൂറോളം ദലിതർ

Signature-ad

പ്രബല സമുദായം കടുത്ത എതിർപ്പും പ്രതിഷേധവുമായി രംഗത്തെത്തി. പക്ഷേ ജില്ലാ ഭരണകൂടവും പൊലീസും ദലിതരുടെ ക്ഷേത്രപ്രവേശനത്തിന് പിന്തുണയും സംരക്ഷണവും നൽകിയതോടെ ആ എതിർപ്പുകൾ അപ്രസക്തമായി. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാ ഭരണകൂടത്തിൻ്റെ പിന്തുണയോടെ ഇത് പ്ലാൻ ചെയ്തത്. 500ലേറെ ദലിത് കുടുംബങ്ങൾ താമസിക്കുന്ന തെൻമുടിയന്നൂരിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്.

വെവ്വേറെ ക്ഷേത്രങ്ങളിൽ പ്രാർഥനകൾ നടത്തുക എന്ന എന്ന രീതിയാണ് ഗ്രാമത്തിൽ നിലനിന്നിരുന്നത്. ക്ഷേത്രത്തിലേക്ക് ദലിതർക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും പൊലീസും ചർച്ച നടത്തിയെങ്കിലും പ്രബല സമുദായം വഴങ്ങിയില്ല. അവരുടെ എതിർപ്പ് ശക്തമായിരുന്നു. ദലിതർ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണം എന്നാവശ്യപ്പെട്ട് 750ലേറെ പേർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Back to top button
error: