Social MediaTRENDING

സാനിറ്ററി നാപ്കിന്‍ ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് സ്വിഗ്ഗിയുടെ സര്‍പ്രൈസ്

പനജി (ഗോവ): ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ ആവശ്യപ്പെട്ട സാധനങ്ങള്‍ക്കു പകരം മറ്റെന്തെങ്കിലും വരുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും കേട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധിപ്പേര്‍ പരാതിപ്പെടാറുമുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് മനസ്സുനിറയ്ക്കുന്ന സര്‍പ്രൈസ് ഗിഫ്റ്റ് ആയിരുന്നു. സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ഒപ്പം ലഭിച്ചത് ചോക്കലേറ്റ് ബിസ്‌കറ്റുകളാണ്.

സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെയാണ് സമീറ എന്ന യുവതി സാനിറ്ററി നാപ്കിന്‍ ഓര്‍ഡര്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് സമീറ ട്വിറ്ററില്‍ കുറിച്ചു. ”സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഞാന്‍ സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്തു. ഡെലിവറി ചെയ്ത ബാഗിനുള്ളില്‍ ചോക്കലേറ്റ് ബിസ്‌കറ്റും ഉണ്ടായിരുന്നു. നല്ല ചിന്താഗതി” എന്നാണ് യുവതിയുടെ ട്വീറ്റ്. കടയുടമയാണോ അതോ സ്വിഗ്ഗിയാണോ ഇങ്ങനെ ചെയ്തത് എന്നു യുവതി ട്വിറ്ററിലൂടെ ചോദിച്ചു.

Signature-ad

ഒരു ലക്ഷത്തിലധികം ആളുകള്‍ സമീറയുടെ ട്വീറ്റ് കാണുകയും പ്രതികരിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ സ്വിഗ്ഗിയും ഉണ്ടായിരുന്നു. ”നിങ്ങള്‍ക്കൊരു നല്ല ദിവസം ലഭിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു” എന്നാണ് അവര്‍ കുറിച്ചത്. സ്വിഗ്ഗിയുടെ നടപടിയെ നിരവധിപ്പേര്‍ പ്രശംസിച്ചു.

 

Back to top button
error: