ഫ്ളൈഓവറില്‍നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ് യുവാവ്; ബംഗളൂരുവില്‍ ഗതാഗതക്കുരുക്ക്
ബംഗളൂരു: നഗരത്തിലെ ഫ്ളൈഓവറില്‍നിന്ന് കറന്‍സി നോട്ടുകള്‍ താഴേക്കു വീശിയെറിഞ്ഞ് യുവാവ്. തിരക്കേറിയ കെ.ആര് മാര്‍ക്കറ്റിലെ ഫ്ളൈഓവറിനു താഴെയുള്ള ജനക്കൂട്ടത്തിനു നേര്‍ക്കാണു നോട്ടുകള്‍ വലിച്ചെറിഞ്ഞത്. ഇതോടെ ഫ്ലൈഓവറിലും താഴെയും വലിയ ആള്‍ക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
#Bizarre in #Bengaluru#Traffic came to halt on #Sirsi Circle #flyover and the road below it (#KRMarket) after a well-dressed youth went about throwing currency notes. Who was he and why did he do it is not known. @NammaBengaluroo @WFRising @TOIBengaluru @peakbengaluru pic.twitter.com/zXB6mndKm6
— Rakesh Prakash (@rakeshprakash1) January 24, 2023
കോട്ടും പാന്റ്സും ധരിച്ച്, കയ്യില്‍ ക്ലോക്കുമായി വന്ന ആളാണ് അപ്രതീക്ഷിതമായി നോട്ടുകള്‍ അന്തരീക്ഷത്തിലേക്കു പറത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വാഹനം നിര്‍ത്തി ആളുകള്‍ ഇയാളോടു പണം ചോദിക്കുന്നതും വിഡിയോയില്‍ കാണാം.
10 രൂപയുടെ 3000 രൂപയോളം മൂല്യമുള്ള നോട്ടുകളാണ് ഇയാള്‍ പറത്തിവിട്ടതെന്നാണ് ഏകദേശ കണക്ക്. ആരാണു ചെയ്തതെന്നും കാരണമെന്തെന്നും വ്യക്തമല്ല. പോലീസ് എത്തിയപ്പോഴേക്കും യുവാവ് സ്ഥലം കാലിയാക്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.