NEWS

നിതീഷ് കുമാർ ഇന്ന് ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും ,നാലാം തവണ തുടർച്ചയായി

ബിഹാറിൽ തുടർച്ചയായി നാലാം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും .പട്നയിൽ നടന്ന എൻഡിഎ എംഎൽഎമാരുടെ യോഗമാണ് നിതീഷിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് .എൻ ഡി എ യോഗത്തിനു മുന്നോടിയായി ജെ ഡി യു യോഗം ചേർന്ന് നിതീഷ് കുമാറിനെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു .

നവംബർ 10 നു നടന്ന വോട്ടെണ്ണലിൽ നിതീഷ് കുമാറിന്റെ ജെ ഡി യു 43 സീറ്റും ബിജെപിയ്ക്ക് 74 സീറ്റും ആണ് നേടിയത് .ഏറ്റവും വലിയ ഒറ്റക്കക്ഷി ആണെങ്കിലും വോട്ടെടുപ്പിന് മുന്നോടിയായി നിതീഷിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശം ഉന്നയിക്കാതിരുന്നത് .

Signature-ad

എൻ ഡി എ യോഗം കഴിഞ്ഞ ഉടൻ തന്നെ നിതീഷ് കുമാർ ഔദ്യോഗിക വസതിയിൽ എത്തി ഗവർണർ ഫാക് ചൗഹാനെ കണ്ടു .ഇന്ന് വൈകുന്നേരം 4 മുതൽ 4 30 വരെയാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കുക .

Back to top button
error: