സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം; കടുത്ത നിലപാടെടുത്ത് സിപിഐ, കോട്ടയത്ത് പ്രതിസന്ധി
തിരുവനന്തപുരം: സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ കടുത്ത നിലപാടെടുത്ത് സിപിഐ. കേരള കോണ്‍ഗ്രസിനായി കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ സിപിഐ. ഇനി ഇതില്‍ ചര്‍ച്ചയ്ക്കില്ലെന്നും പറഞ്ഞു. അതേസമയം,
കോട്ടയത്ത് എല്‍ഡിഎഫില്‍ എല്‍ഡിഎഫില്‍ പ്രതിസന്ധിയാണ്. അതിനാല്‍ ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് യോഗം ചേരും.
ജില്ലാ പഞ്ചായത്ത് പാലാ മുനിസിപ്പാലിറ്റി സീറ്റുകള്‍ സംബന്ധിച്ചാണ് ഇടത് മുന്നണിയില്‍ തര്‍ക്കം രൂക്ഷമായത്. ജില്ലാ പഞ്ചായത്തില്‍ 12 പാലാ മുനിസിപ്പാലിറ്റി 18 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ആവശ്യപ്പെട്ടത്.എന്നാല്‍ ഈ സീറ്റുകള്‍ നല്‍കാന്‍ സിപിഎം തയ്യാറാണെങ്കിലും സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളിലൊന്ന് സിപിഐ വിട്ടുനല്‍കി. എന്നാല്‍ ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടതോടെയാണ് സിപിഐ ഇടഞ്ഞത്. പാര്‍ട്ടിയുടെ അഭിമാനം പണയം വച്ച് ഒത്തുതീര്‍പ്പിനു വഴങ്ങേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിര്‍ദേശം നല്‍കിയതോടെയാണ് ജില്ലാ നേതൃത്വം കടുത്ത നിലപാടെടുത്തത്.
ഇതിനെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ എല്‍.ഡി.എഫ് ഇന്ന് യോഗം ചേരും.