കൊച്ചി: ഞാറയ്ക്കലില്‍ ഭാര്യാപിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റ് യുവാവ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്നു. ബിബിന്റെ ഭാര്യ ഉള്‍പ്പടെ മൂന്ന് പേരും പോലീസ് കസ്റ്റഡിയിലാണ്.
ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനിമോള്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ഭാര്യ വീട്ടില്‍ എത്തിയ ബിബിന്‍ ബാബു വിനിമോളുമായി വാക്കുതര്‍ക്കമായി. തുടര്‍ന്ന് ഭാര്യ വിനിമോള്, സഹോദരന് വിഷ്ണു, അച്ഛന് സതീശന് എന്നിവര്‍ ചേര്‍ന്ന് ബിബിനെ മര്‍ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് തലക്കും ശരീര ഭാഗങ്ങളിലും മാരകമായി അടിയേറ്റ ബിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.
പ്രതികള്‍ മൂന്നുപേരും പോലീസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്, ഭാര്യ സഹോദരന് വിഷ്ണു (28), ഭാര്യ പിതാവ് സതീശന് (60) എന്നിവരെയാണ് ഞാറക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.