SportsTRENDING

ലോകകപ്പ് ഹോക്കി: ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. പൂള്‍ ഡിയില്‍ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ടീമായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത വര്‍ധിക്കും. ലോകകപ്പില്‍ പൂള്‍ ജേതാക്കള്‍ മാത്രമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്രോസ് ഓവര്‍ റൗണ്ട് കളിക്കണം. ഇന്ത്യയുടെ അവസാന മത്സരത്തിലെ എതിരാളി നവാഗതരായ വെയില്‍സാണ്.

കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനെ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. നവാഗതരായ വെയില്‍സിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ലോകറാങ്കിങ്ങില്‍ ഇംഗ്ലണ്ട് അഞ്ചാമതും ഇന്ത്യ ആറാം സ്ഥാനത്തുമാണ്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ലോകകപ്പില്‍ സ്‌പെയിന്‍ ഇന്ന് വെയില്‍സിനെ നേരിടും.

Back to top button
error: