CrimeNEWS

മുന്‍ ഭാര്യയുടെ പല്ല് അടിച്ച് തെറിപ്പിച്ച ഭര്‍ത്താവിന് അബുദാബിയില്‍ 50,000 ദിര്‍ഹം പിഴ ശിക്ഷ

അബുദാബി: മുന്‍ ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ സ്വദേശിക്ക് 50,000 ദിര്‍ഹം പിഴ ശിക്ഷ. മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രതി ബാധ്യസ്ഥനാണെന്ന ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ മുന്‍ വിധി അബുദാബി സിവില്‍ അപ്പീല്‍ കോടതി ശരിവച്ചു.

സ്‌ക്രൂഡ്രൈവര്‍ കൊണ്ടുള്ള മര്‍ദ്ദനത്തില്‍ യുവതിക്ക് പല്ലുകള്‍ നഷ്ടമായി. തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 300,000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി തന്റെ മുന്‍ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയിരുന്നു. വിവാഹിതരായിരിക്കെ തന്നെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും അടിച്ചുവെന്നും പെട്ടിയില്‍ അടച്ചെന്നും യുവതി ആരോപിച്ചു.

Signature-ad

യുവതിക്ക് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം നല്‍കണമെന്ന് സിവില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരേ ഇരുവരും അപ്പീല്‍ കോടതിയെ സമീപിച്ചു. ക്രിമിനല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്‍ ഭാര്യക്ക് 16,000 ദിര്‍ഹം താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുക ചെറുതാണെന്നും ഇത് 300,000 ദിര്‍ഹമായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി അപ്പീലില്‍ കോടതിയെ സമീപിച്ചത്.

 

Back to top button
error: