NEWS

തമിഴ്‌നാട്ടില്‍ നവംബര്‍ 16ന്​ സ്​കൂളുകള്‍ തുറക്കില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. നവംബര്‍ 16 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, നവംബര്‍ 16ന് സ്‌കൂളുകള്‍ തുറക്കില്ലെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതില്‍ രക്ഷിതാക്കളോടും അധ്യാപകരോടും സര്‍ക്കാര്‍ അഭിപ്രായമാരാഞ്ഞിരുന്നു. ഇതിന് ഭൂരിപക്ഷം പേരും അനുകൂല പ്രതികരണമല്ല നല്‍കിയത്.

Signature-ad

അതേസമയം, പി.എച്ച്.ഡി, അവസാന വര്‍ഷ പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ രണ്ട് മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഹോസ്റ്റലുകളും തുറക്കും. സ്‌കുളുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം നവംബര്‍ 16ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് തമിഴ്‌നാട് വിദ്യഭ്യാസമന്ത്രി അറിയിച്ചു.

Back to top button
error: