LIFELife Style

കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലെ ? ഇതാ പരിഹാരം

ത്യാധുനിക രീതിയിലുള്ള കൂടുകളിൽ വളരെ എളുപ്പത്തിൽ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളർത്തുന്നവർ നഗരത്തിലും നാട്ടിൻപുറത്തുമിപ്പോൾ ധാരാളമുണ്ട്. ഇവർക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലെന്നത്. കാലാവസ്ഥ മാറ്റം കോഴികളുടെ മുട്ട ഉത്പാദനത്തെ വലിയ രീതിയിൽ ബാധിക്കാനിടയുണ്ട്. കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ മാത്രമേ കൃത്യമായ രീതിയിൽ മുട്ട ലഭിക്കുകയുള്ളു.

1. കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ തന്നെ വിരമരുന്നു നൽകുക. എല്ലാ മാസവും കൃത്യമായി മരുന്ന് നൽകണം, കൂട്ടത്തിൽ മറ്റു വാക്സിനുകളും.

Signature-ad

2. ഇലകൾ തീറ്റയായി നൽകാൻ ശ്രദ്ധിക്കുക. മുരിങ്ങ, പാഷൻ ഫ്രൂട്ട്, പപ്പായ (അധികം മൂക്കാത്ത ഇല) എന്നിവയുടെ ഇല ചെറുതായി അരിഞ്ഞ് നൽകുക. കൂട്ടിൽ നിന്നും പുറത്ത് വിടാതെ വളർത്തുന്നതിനാൽ ഇലകളിൽ നിന്നുള്ള പ്രോട്ടീനും വിറ്റാമിനും ലഭിക്കാൻ ഇതുമാത്രമേ മാർഗമുള്ളൂ. ഇലകൾ കഴിച്ചു തുടങ്ങിയാൽ മുട്ടയുടെ എണ്ണം കൃത്യമായിരിക്കും.

3. ഗോതമ്പ് ആഴ്ചയിൽ മൂന്നു തവണയെങ്കിലും കൊടുക്കുക. വെള്ളത്തിൽ ഇട്ട് പൊതർത്തിയ ഗോതമ്പ് കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. തവിട് കൊഴച്ചു കൊടുക്കുന്നതും നല്ലതാണ്.

4. കൂട്ടിലിട്ട് വളർത്തുന്ന കോഴികൾക്ക് ചൂടും സൂര്യപ്രകാശവും ലഭിക്കാൻ ലൈറ്റിട്ട് കൊടുക്കുക.

5. കൃത്യമായി വെള്ളം ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.

Back to top button
error: