HealthLIFELife Style

തണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറുന്നോ, പരിഹാരമുണ്ട്; ചില നാടൻ പൊടിക്കൈകൾ ഇതാ…

ണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറുന്നത് ഭൂരിപക്ഷം പേരും അനുഭവിക്കുന്ന പ്രശ്നമാണ്. കഠിനമായ കാലാവസ്ഥയാണ് വില്ലൻ. തണുത്ത കാലാവസ്ഥ മൃദുവായ ചര്‍മ്മത്തെ വരണ്ടതാക്കുകയും ചുണ്ടിൽ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യുന്നു. ചുണ്ടുകളില്‍ എണ്ണ ഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അവയ്ക്ക് കഴിയില്ല. പതിവായി നാവുകൊണ്ട് നനവ് നല്‍കുന്നത്, സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസഘടകങ്ങള്‍, എരിവുള്ള ഭക്ഷണം എന്നിവയും ചുണ്ടിലെ ചര്‍മ്മം വിണ്ടുകീറുന്നതിലേക്ക് നയിക്കും. ഈ പ്രശ്‌നം സ്വയം സുഖപ്പെടുമെങ്കിലും ചിലപ്പോള്‍ അതല്‍പ്പം വേദനാജനകമായിരിക്കും. ശൈത്യകാലത്ത് ചുണ്ടുകള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കാന്‍ വീട്ടില്‍ തന്നെ ചില പ്രതിവിധികളുണ്ട്. എന്തൊക്കെയാണ് ആ പ്രകൃതിദത്ത പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാം.

തേന്‍

Signature-ad

ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയ ഒരു പ്രകൃതിദത്ത ഘടകമാണ് തേന്‍. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായും ഇത് പ്രവര്‍ത്തിക്കുന്നു. ഇത് മുറിവുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കും. ചുണ്ട് പൊട്ടലിന് പരിഹാരമായി തേന്‍ ഉപയോഗിക്കാം. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നേരിട്ട് ചുണ്ടില്‍ തേന്‍ പുരട്ടാം. ചുണ്ടിന് ഒരു ഹൈഡ്രേറ്റിംഗ് മാസ്‌ക് എന്നപോലെ കറ്റാര്‍വാഴ അല്ലെങ്കില്‍ അവശ്യ എണ്ണകള്‍ ഉപയോഗിച്ചും തേന്‍ പുരട്ടാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബാക്ടീരിയകള്‍ അടിഞ്ഞുകൂടി ഉണ്ടാകുന്ന വായ്നാറ്റം ചെറുക്കുന്ന ഒരു ശക്തമായ ഒരു ഏജന്റാണ് ഇത്. ഇത് വീക്കം ഒഴിവാക്കാനും ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ഗ്രീന്‍ ടീ പുരട്ടുന്നത് വരണ്ട ചുണ്ടുകള്‍ക്ക് ഒരു പരിഹാരമാണ്. തണുത്ത ഗ്രീന്‍ ടീ പുരട്ടി കഴുകിയ ശേഷം ചുണ്ടിന് അല്‍പം ലിപ് ബാം കൂടി പുരട്ടുക.

ഒലിവ് ഓയില്‍

ഒലീവ് ഓയില്‍ ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ആന്റിഓക്സിഡന്റുകള്‍ നല്‍കുകയും ചെയ്യുന്നു. വിണ്ടുകീറിയ ചുണ്ടുകളെ ശാന്തമാക്കാന്‍ സഹായിക്കുന്ന രോഗശാന്തി ഗുണങ്ങളും ഇതിനുണ്ട്. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ചുണ്ടില്‍ ഒരു തുള്ളി ഒലിവ് എണ്ണ പുരട്ടാം. കറ്റാര്‍ വാഴ ജെല്ലുമായി കലര്‍ത്തി വീട്ടില്‍ തന്നെ ഒരു മാസ്‌ക് ആക്കിയും ഇത് ഉപയോഗിക്കാം.

ചെറുനാരങ്ങ

ചുണ്ടുകള്‍ക്കും ചര്‍മ്മം പൊട്ടുന്നതിനും മികച്ച പ്രതിവിധിയാണ് ചെറുനാരങ്ങ നല്ലതാണ്. ഇത് നേരിട്ട് ചുണ്ടില്‍ പുരട്ടി ഒരു രാത്രി മുഴുവന്‍ വച്ച ശേഷം പിറ്റേന്ന് രാവിലെ കഴുകിക്കളയാവുന്നതാണ്. പഞ്ചസാര ചേര്‍ത്ത സ്‌ക്രബ് തയ്യാറാക്കിയും നാരങ്ങാനീര് ഉപയോഗിക്കാം. 10 മിനിറ്റ് നേരം വച്ചശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഈ മിശ്രിതം വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാനും ചുണ്ടുകള്‍ക്ക് മൃദുത്വവും നല്‍കാനും സഹായിക്കും.

ബ്രൗണ്‍ പഞ്ചസാര

ബ്രൗണ്‍ പഞ്ചസാര ഉപയോഗിച്ച്, വീട്ടില്‍ തന്നെ ഒരു സ്‌ക്രബ് ഉണ്ടാക്കാം. ഇത് ചര്‍മ്മത്തിന്റെ പുറംതൊലിയില്‍ നിന്ന് മുക്തി നേടാനും ചുണ്ടുകളില്‍ മോയ്സ്ചറൈസര്‍ നല്‍കാനും സഹായിക്കും. ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍, കറ്റാര്‍ വാഴ ജെല്‍ അല്ലെങ്കില്‍ തേന്‍, ഒലിവ് ഓയില്‍ എന്നിവ ചേര്‍ക്കുക. വിരലുകള്‍ ഉപയോഗിച്ച് സ്‌ക്രബ് പുരട്ടി ചുണ്ടുകളില്‍ മൃദുവായി തടവുക. ഇത് അഞ്ച് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ചുണ്ടുപൊട്ടലിന് പ്രതിവിധിയായി വീട്ടില്‍ ഉപയോഗിക്കാവുന്ന മറ്റ് പ്രകൃതിദത്ത ചേരുവകളാണ് വെളിച്ചെണ്ണ, പെട്രോളിയം ജെല്ലി, റോസ് വാട്ടര്‍, കക്കിരി, വാനില എക്‌സ്ട്രാക്റ്റ് എന്നിവ.

Back to top button
error: