CrimeNEWS

മണ്ണുകടത്തുകാരിൽനിന്ന് കൈക്കൂലി: ഗ്രേഡ് എസ്.ഐ: ബൈജു കുട്ടന് സസ്പെൻഷൻ

കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ മണ്ണുകടത്തുകാരിൽ നിന്നും കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ് ഐ ബൈജു കുട്ടന് സസ്പെൻഷൻ. മണ്ണുകടത്ത് സംഘങ്ങളിൽ നിന്ന് കൈകൂലി വാങ്ങുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. സംഭവ സമയത്ത് ബൈജു കുട്ടന് ഒപ്പം ഉണ്ടായിരുന്നവർക്കെതിരെയും അന്വേഷണമുണ്ടാകും. ഇതിനായി എറണാകുളം റേഞ്ച് ഡിഐജി നാളെ ഉത്തരവ് ഇറക്കും. ഇവരെ നിലവിൽ കളമശ്ശേരി എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.

കഴിഞ്ഞ ദിവസമാണ് എറണാകുളം അയ്യന്പുഴയിൽ അനധികൃതമായി മണ്ണുകടത്തുന്ന ലോറികളിൽ നിന്ന് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിൽ പെട്രോളിങ്ങിന് ഇറങ്ങിയപ്പോഴാണ് കണക്കുപറഞ്ഞ് പണം പിരിക്കുന്നത്. നിരവധി ക്വാറികളും മണ്ണെടുപ്പ് കേന്ദ്രങ്ങളുമുളള മേഖലയാണ് അയ്യമ്പുഴ. മണ്ണുകടത്തിന് ലോറിക്കാർ കൊടുത്ത പണം കുറഞ്ഞുപോയെന്ന് എസ് ഐ പരാതി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എറണാകുളം റൂറൽ എസ് പി അന്വേഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: