NEWSPravasi

മഹ്സൂസിൻറെ 109-ാമത് പ്രതിവാര നറുക്കെടുപ്പ്: 2022ലെ അവസാന നറുക്കെടുപ്പിൽ 1,103 ഭാഗ്യശാലികൾക്ക് സമ്മാനം

ദുബൈ: മഹ്സൂസിൻറെ 109-ാമത് പ്രതിവാര നറുക്കെടുപ്പിൽ നിരവധി പേരെയാണ് ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 2022ലെ അവസാന നറുക്കെടുപ്പിൽ 1,103 ഭാഗ്യശാലികൾ ചേർന്ന് 1,680,100 ദിർഹത്തിൻറെ സമ്മാനമാണ് നേടിയത്. അതേസമയം 10 മില്യൺ ദിർഹത്തിൻറെ ഒന്നാം സമ്മാന ജേതാവിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈവിങ്സ് എൽഎൽസി നടത്തുന്ന,തുടർച്ചയായി വൻ തുകകൾ സമ്മാനമായി നൽകുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ് രണ്ട് വർഷത്തിനുള്ളിൽ 31 പേരെയാണ് കോടീശ്വരന്മാരാക്കിയിട്ടുള്ളത്. ഇക്കാലയളവിനുള്ളിൽ 215,000ത്തിലധികം വിജയികളെയും മഹ്സൂസ് സൃഷ്ടിച്ചു.

ഈ വാരത്തിലെ നറുക്കെടുപ്പിൽ അഞ്ചിൽ നാല് സംഖ്യകളും യോജിച്ചുവന്ന 14 പേരാണ് രണ്ടാം സമ്മാനത്തിന് അർഹരായിട്ടുള്ളത്. രണ്ടാം സമ്മാനമായ 1,000,000 ദിർഹം ഇവർ പങ്കിട്ടെടുത്തു. ഓരോരുത്തർക്കും 71,428 ദിർഹം വീതമാണ് ലഭിച്ചത്. അഞ്ചിൽ മൂന്ന് സംഖ്യകളും യോജിച്ചുവന്ന 1,086 പേർ മൂന്നാം സമ്മാനവും സ്വന്തമാക്കി. 350 ദിർഹം വീതമാണ് ഇവർക്ക് ലഭിച്ചത്. പതിവുപോലെ പ്രതിവാര റാഫിൾ ഡ്രോയിൽ വിജയികളായ മൂന്നുപേർ 300,000 ദിർഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ രതീഷ്, മുഹമ്മദ്, ഫിലിപ്പീൻസ് സ്വദേശിയായ റയാൻ എന്നിവരാണ് പുതുവർഷത്തിൽ 100,000 ദിർഹം വീതം സമ്മാനമായി നേടിയത്. യഥാക്രമം 27237318, 27199469, 27015227 എന്നീ റാഫിൾ നമ്പരുകളിലൂടെയാണ് ഇവർ വിജയികളായിരിക്കുന്നത്.

Signature-ad

അടുത്ത മില്യണയറാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് 35 രൂപയുടെ ബോട്ടിൽഡ് വാട്ടർ വാങ്ങിക്കുക. ഇതിലൂടെ നിങ്ങൾക്ക് മഹ്സൂസിൽ പങ്കെടുക്കാൻ സാധിക്കും. ഓരോ ബോട്ടിൽഡ് വാട്ടർ വാങ്ങിക്കുമ്പോഴും ഉപഭോക്താവിന് ഒന്നിലധികം നറുക്കെടുപ്പിൽ മത്സരിക്കുന്നതിനുള്ള അവസരമാണ് ലഭിക്കുക. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകൾ തെരഞ്ഞെടുക്കുന്നതിലൂടെ ‘ഫൻറാസ്റ്റിക് ഫ്രൈഡേ എപിക് ഡ്രോ’യിലും ‘സൂപ്പർ സാറ്റർഡേ ഡ്രോ’യിലും പങ്കെടുക്കാം. ‘സൂപ്പർ സാറ്റർഡേ ഡ്രോ’യിൽ 49 നമ്പറുകളിൽ നിന്ന് അഞ്ച് നമ്പറുകൾ തെരഞ്ഞെടുക്കണം. ഇതിൽ വിജയി ആയാൽ 10,000,000 ദിർഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 1,000,000 ദിർഹമാണ് രണ്ടാം സമ്മാനം. 350 ദിർഹം മൂന്നാം സമ്മാനവും. ഇതേ ടിക്കറ്റുകൾ തന്നെ 100,000 ദിർഹം വീതം മൂന്ന് ഭാഗ്യശാലികൾക്ക് സമ്മാനമായി നൽകുന്ന പ്രതിവാര റാഫിൾ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി തെരഞ്ഞെടുക്കപ്പെടും.

എല്ലാ ആഴ്ചയിലും 10,000,000 ദിർഹം വീതം സമ്മാനമായി നൽകുന്ന പുതിയ ‘ഫൻറാസ്റ്റിക് ഫ്രൈഡേ എപിക് ഡ്രോ’യിൽ പങ്കെടുക്കുന്നതിനായി 39 സംഖ്യകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. മഹ്സൂസ് അഥവാ ഭാഗ്യം എന്നർത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്- എല്ലാ ആഴ്ചയിലും മില്യൺ കണക്കിന് ദിർഹത്തിൻറെ സമ്മാനങ്ങൾ നൽകി നിരവധി പേരുടെ ജീവിതമാണ് മാറ്റിമറിക്കുന്നത്. സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും സമൂഹത്തെ സേവിക്കുന്നതിനും മഹ്സൂസ് സമർപ്പണബോധത്തോടെ എന്നും നിലകൊള്ളുന്നു.

Back to top button
error: