KeralaNEWS

ദൃശ്യ വസന്തമൊരുക്കി അമ്പലവയലിൽ പൂപ്പൊലി, അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം 

കോഴിക്കോട്: ദൃശ്യ വസന്തമൊരുക്കി പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമാണ്(ആര്‍എആര്‍എസ്) അലങ്കാര പുഷ്പ കൃഷിയുടെയും ഇതര കൃഷികളുടെയും അനന്തസാധ്യതകള്‍ ലോകത്തിനു പരിചയപ്പെടുത്തുന്ന പൂപ്പൊലി 2023 സംഘടിക്കുന്നത്. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ജനുവരി ഇന്ന് വൈകിട്ട് 3. 30ന് മേള ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

വൈവിധ്യവും അപൂര്‍വവും ദൃശ്യമനോഹരവുമായ അലങ്കാര പുഷ്പങ്ങളുടെ ഒരു മായിക ലോകമാണ് പൂപ്പൊലിയില്‍ ഒരുക്കിയിരിക്കുന്നത്. പൂപ്പൊലിയെ വര്‍ണാഭമാക്കാന്‍ ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, ചെണ്ടുമല്ലിത്തോട്ടം ഇവയ്ക്ക് പുറമേ തായ്‌ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത വിവിധയിനം ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയില്‍ നിന്നുള്ള സ്‌ട്രോബറി ഇനങ്ങള്‍ എന്നിവയുമുണ്ട്. കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പര്‍ഗോള, ജലധാരകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍ രാക്ഷസരൂപം, വിവിധതരം ശില്പങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഊഞ്ഞാല്‍, ചന്ദനോദ്യാനം, വിവിധയിനം പക്ഷിമൃഗാദികള്‍, വൈവിധ്യമാര്‍ന്ന രുചി ഭേദങ്ങള്‍ കൊണ്ട് നിറഞ്ഞ ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, 200ല്‍പ്പരം സ്റ്റാളുകള്‍ എന്നിവ സന്ദര്‍ശകരില്‍ കൗതുകവും ആനന്ദവും സൃഷ്ടിക്കും. വൈവിധ്യവും അപൂര്‍വവും ദൃശ്യമനോഹരവും ആയ അലങ്കാര പുഷ്പങ്ങളുടെ ഒരു മായികലോകമാണ് പൂപ്പൊലി. വര്‍ണ പുഷ്പങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനം മാത്രമല്ല കാര്‍ഷിക വിജ്ഞാനം, വിപണനം, പ്രഗല്‍ഭര്‍ നയിക്കുന്ന കാര്‍ഷിക സെമിനാറുകള്‍, വിവിധയിന മത്സരങ്ങള്‍, കലാസായാഹ്നങ്ങള്‍ എന്നിവ കൊണ്ട് വരുന്ന 15 ദിവസം പൂപ്പൊലി 2023 സന്ദര്‍ശകരെ ആനന്ദിപ്പിക്കും.

Back to top button
error: