NEWS
ബീഹാർ ഫലം മാറിമറിയാം ,വോട്ടെണ്ണൽ വളരെ പതുക്കെ ,ആഘോഷിക്കാൻ നിൽക്കാതെ ബിജെപി
ബിഹാർ ഫലം എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നു രാഷ്ട്രീയ വിദഗ്ധർ .കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആയതിനാൽ വോട്ടെണ്ണൽ പ്രക്രിയ വളരെ പതുക്കെയാണ് എന്നതാണ് അതിനു കാരണം .കേവല ഭൂരിപക്ഷമായ 122 സീറ്റ് എൻ ഡി എ പിന്നിടുമ്പോൾ വെറും 10 % വോട്ട് മാത്രമാണ് എണ്ണിക്കഴിഞ്ഞത് എന്നാണ് വിവരം .
കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത് .കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കി .എന്നാൽ ടേബിളുകളുടെ എണ്ണം വർധിപ്പിച്ചുമില്ല .അതായത് ഒരു ടേബിളിൽ 35 റൌണ്ട് വരെ ഒക്കെ വോട്ടെണ്ണൽ പോകാമെന്നു അർഥം .
യഥാർത്ഥ ട്രെൻഡ് അറിയാൻ ഉച്ച കഴിയും എന്ന് ചുരുക്കം .അതുകൊണ്ട് തന്നെ ആഹ്ളാദ പ്രകടനം നടത്താൻ ബിജെപി വൃത്തങ്ങൾ തയ്യാറായിട്ടില്ലെന്നു .കൃത്യമായ ട്രെൻഡ് വന്നതിനു ശേഷം മതി ആഘോഷം എന്നാണ് നിർദേശം .