Social MediaTRENDING

കേരളത്തിലെ ഏറ്റവും മികച്ച ഉദ്ഘാടക; ട്രോളുകളോട് പ്രതികരിച്ച് ഹണി റോസ്

സിനിമാതാരങ്ങള്‍ക്കെതിരേ ട്രോളുകള്‍ വരുന്നത് സോഷ്യല്‍ മീഡിയയില്‍ സാധാരണമാണ്. നിരുപദ്രവകരമായ രസകരമായ ട്രോളുകള്‍ താരങ്ങളും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യാറുണ്ട്. മലയാളികളുടെ പ്രിയനടി ഹണി റോസ് കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ നിരവധി പരിപാടികളുടെ ഉദ്ഘാടകയായിരുന്നു ഹണി റോസ്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ താരം തന്നെ സ്ഥിരമായി പങ്കുവെയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ രസകരമായ പല ട്രോളുകള്‍ക്കും കാരണമാവുകയും ചെയ്തു. അങ്ങനെ വന്നവയില്‍ ശ്രദ്ധേയമായ ചില ട്രോളുകളാണ് കഴിഞ്ഞദിവസം ഹണി റോസ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തത്.

Signature-ad

നിരവധി പേരാണ് ഇതിന് കമന്റുകളുമായെത്തിയത്. സ്വയം ട്രോളുന്നതും ഒരു സന്തോഷമാണെന്നാണ് ഒരാളുടെ കമന്റ്. ഇത്തരം ട്രോളുകള്‍ ഒരു പ്രചോദനമാണെന്നും ഉദ്ഘാടനം ചെയ്യുമ്പോള്‍ അതിന്റെ മുന്‍ നിരയില്‍ പോയിട്ട് അടുത്ത് പോലും നില്‍ക്കാന്‍ പറ്റാത്തവരുടെ രോദനമാണ് ഇതൊക്കെയെന്നും പറയുന്നു മറ്റൊരാള്‍. ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍പ്പോലും കണ്ടിട്ടില്ല എന്ന് കമന്റ് ചെയ്തവരും കൂട്ടത്തിലുണ്ട്.

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്റേതായി മലയാളത്തില്‍ ഒടുവിലിറങ്ങിയ ചിത്രം. സിനിമയിലെ ഹണിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ?ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന വീരസിംഹ റെഡ്ഡിയിലൂടെ തെലുങ്കിലും നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രത്തില്‍ നായകന്‍.

Back to top button
error: