പാലക്കാട്: ഉന്തിയ പല്ല് അയോഗ്യതയായപ്പോള്‍ അട്ടപ്പാടിയിലെ ഗോത്രവര്‍ഗ യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലി എന്ന സ്വപ്നം നഷ്ടമായി. പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകന് മുത്തുവിനാണു പല്ലിന്റെ തകരാര്‍ സര്‍ക്കാര്‍ ജോലിക്ക് തടസമായത്.
പി.എസ്.സിയുടെ സ്പെഷല്‍ റിക്രൂട്മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാര്‍ പരിഹരിക്കാമെന്നാണ് വിദഗ്ധാഭിപ്രായം. മുക്കാലിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണു മുത്തു താമസിക്കുന്ന ആനവായ് ഊര്.