IndiaNEWS

ഇത് സാനിയ മിര്‍സ, യുദ്ധവിമാന പൈലറ്റാകുന്ന രാജ്യത്തെ ആദ്യമുസ്ലീം പെൺകുട്ടി: ചരിത്രമെഴുതിയ ഈ സാധാരണക്കാരിയുടെ വിജയവഴികളിലൂടെ

യുദ്ധവിമാന പൈലറ്റാകുന്ന രാജ്യത്തെ ആദ്യ മുസ്ലീം പെൺകുട്ടി എന്ന നേട്ടം സ്വന്തമാക്കി യുപിയിലെ മിര്‍സാപൂരില്‍ നിന്നുള്ള സാനിയ മിര്‍സ ചരിത്രമെഴുതി. ഇന്ത്യന്‍ വ്യോമസേനയുടെ നിയമന ഉത്തരവ് സാനിയ മിര്‍സയ്ക്ക് ലഭിച്ചു. ഡിസംബര്‍ 27ന് സാനിയ പൂനെയില്‍ ഡ്യൂട്ടിയില്‍ ചേരും.

മിര്‍സാപൂരിലെ ജസോള്‍ ഗ്രാമത്തില്‍ താമസിക്കുന്ന ശാഹിദ് അലി എന്ന ടിവി മെക്കാനിക്കിൻ്റെ മകളാണ് സാനിയ. എന്‍.ഡി.എ പരീക്ഷയില്‍ 149-ാം റാങ്കാണ് സാനിയ മിര്‍സ നേടിയത്.

Signature-ad

യുദ്ധവിമാന പൈലറ്റാകാനായിരുന്നു തനിക്ക് എപ്പോഴും ആഗ്രഹമെന്ന് സാനിയ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ യുദ്ധവിമാന പൈലറ്റായി മാറിയ അവ്നി ചതുര്‍വേദിയോട് സാനിയയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ആദ്യം മുതല്‍ സാനിയ, അവ്നിയെപ്പോലെയാകാന്‍ ആഗ്രഹിച്ചു. ഇതിന് മുമ്പും സാനിയ എന്‍ഡിഎ പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. രണ്ടാം തവണയാണ് പരീക്ഷ പാസായത്.

യുപി ബോര്‍ഡില്‍ നിന്നാണ് സാനിയ പഠനം പൂര്‍ത്തിയാക്കിയത്. സിബിഎസ്ഇ ഐഎസ്സി ബോര്‍ഡിലുള്ള കുട്ടികള്‍ക്ക് മാത്രമേ എന്‍ഡിഎയില്‍ വിജയം ലഭിക്കൂ എന്നാണ് സാനിയ കരുതിയിരുന്നതെന്ന് പിതാവ് പറഞ്ഞു. ഇന്ന് ഹിന്ദി മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും എന്‍ഡിഎ പാസാകാമെന്ന് അവള്‍ കാണിച്ചു തന്നു.

പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയുള്ള സാനിയയുടെ പഠനം ഗ്രാമത്തിലെ പണ്ഡിറ്റ് ചിന്താമണി സ്ക്കൂളിലായിരുന്നു. ശേഷം 12-ാം ക്ലാസില്‍ യുപി ബോര്‍ഡിലെ ജില്ലാ ടോപ്പറായിരുന്നു സാനിയ. പിന്നീട് സെഞ്ചൂറിയന്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് സാനിയ എന്‍ഡിഎയ്ക്ക് വേണ്ടി ഒരുങ്ങിയത്

Back to top button
error: