ലെനയെ കേന്ദ്ര കഥാപാത്രമാക്കി റഹിം ഖാദർ സംവിധാനം ചെയ്യുന്ന ചിത്രം വനിതയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിന്. പൊലീസ് യൂണിഫോമിലാണ് അവര്‍ ചിത്രത്തില്‍ എത്തുന്നത്. ലെനയുടെ സിനിമാജീവിതത്തിലെ ശക്തമായ കഥാപാത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്‍റെ അണിയറക്കാര്‍ പറയുന്നു. ഷട്ടർ സൗണ്ട് എൻ്റർടെയ്‍ന്‍മെന്‍റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ ആണ് ചിത്രം നിർമ്മിക്കുന്നത്.
ഷമീർ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകൻ. ലെനയെ കൂടാതെ സീമ ജി നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാർ, കലാഭവൻ നവാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം ഒരു കൂട്ടം യഥാർത്ഥ പൊലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ് ഹംസയും പ്രൊജക്ട് ഡിസൈനർ സമദ് ഉസ്മാനും ആണ്.
എഡിറ്റിംഗ് മെൻ്റോസ് ആൻ്റണി, സംഗീതം ബിജിപാൽ, വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി, മേക്കപ്പ് ബിബിൻ തൊടുപുഴ, ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ഷറഫ് കരുപ്പടന്ന, സൗണ്ട് ഡിസൈനിംഗ് വിക്കി കിഷന്‍, ലൊക്കേഷൻ മാനേജർ സജീവ് കൊമ്പനാട്, വി എഫ് എക്സ് ജിനീഷ് ശശിധരൻ, പി ആർ ഒ പി. ശിവപ്രസാദ്, ഡിസൈനിംഗ് രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജനുവരി 20ന് തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഈ വര്‍ഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ലെന. ഭീഷ്‍മ പര്‍വ്വം, 21 ഗ്രാംസ്, മോണ്‍സ്റ്റര്‍, ആര്‍ട്ടിക്കിള്‍ 21 തുടങ്ങിയ ചിത്രങ്ങളിലൊക്കെ ലെന ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.