KeralaNEWS

ക്രിസ്മസ്- പുതുവത്സരം: നാട്ടിലെത്താൻ കൊതിക്കുന്നവർക്ക് ആശ്വാസം, അധിക സര്‍വീസുമായി റെയില്‍വേയും കെ.എസ്.ആര്‍.ടി.സിയും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷ വേളകളിൽ കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ അന്തർ സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സിയും റെയില്‍വേയും. സ്വകാര്യ ബസുകള്‍ അവധിക്കാലത്ത് അമിതനിരക്ക് ഈടാക്കുന്നതു പരിഗണിച്ച് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. ഇന്നു മുതല്‍ ജനുവരി രണ്ടു വരെ കേരളത്തിലേക്ക് 17 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേയും അറിയിച്ചു.

ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള തിരക്ക് പരിഗണിച്ചും യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചുമാണ് സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചത്. മുംബൈയില്‍നിന്ന് കൊങ്കണ്‍ വഴി കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക ട്രെയിന്‍ ഓടിക്കാനും റെയില്‍വേ തീരുമാനിച്ചു.

Signature-ad

ഇന്ന് മുംബൈയില്‍നിന്ന് കന്യാകുമാരിയിലേക്ക് െവെകിട്ട് 3.30-നാണ് ട്രെയിന്‍ (01461) പുറപ്പെടുക. ശനിയാഴ്ച കന്യാകുമാരിയില്‍നിന്ന് മുംെബെയിലേക്ക് (01462) മടങ്ങും. കോട്ടയം വഴിയായിരിക്കും ഇത് ഓടുക.

ഇന്ന് എറണാകുളം-ചെെന്നെ 06046, നാളെ ചെെന്നെ എഗ്‌മോര്‍- കൊല്ലം 06063, ചെെന്നെ- എറണാകുളം 06045, 24-ന് എറണാകുളം-വേളാങ്കണ്ണി-06035, 25ന് കൊല്ലം-എഗ്‌മോര്‍ 06064, വേളാങ്കണ്ണി-എറണാകുളം 06036, 26ന് ചെെന്നെ എഗ്‌മോര്‍-കൊല്ലം 06065, എറണാകുളം ജങ്ഷന്‍-താംബരം 06068, 27ന് താംബരം-എറണാകുളം ജങ്ഷന്‍ 06067, കൊല്ലം-എഗ്‌മോര്‍ 06066, 28ന് ചെെന്നെ എഗ്‌മോര്‍-കൊല്ലം 06061, 29ന് കൊല്ലം-എഗ്‌മോര്‍ 06062, 30ന് എഗ്‌മോര്‍-കൊല്ലം 06063, 31ന് എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി 06035, ജനുവരി ഒന്ന് കൊല്ലം-ചെെന്നെ എഗ്‌മോര്‍ 06064, വേളാങ്കണ്ണി-എറണാകുളം 06036, 2-ന് എറണാകുളം ജങ്ഷന്‍-താംബരം 06068 എന്നിവയാണ് പുതുതായി അനുവദിച്ച സ്‌പെഷല്‍ ട്രെയിനുകള്‍.

നിലവില്‍ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് പുറമേയാണ് പ്രധാന സ്ഥലങ്ങളില്‍നിന്നു കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. അതേസമയം, അമിതനിരക്ക് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Back to top button
error: