NEWS
ഇ ഡിക്കെതിരെ തുടർ നടപടിയില്ല ,ബിനീഷിന്റെ കുഞ്ഞിനെ തടഞ്ഞു വെച്ചതിൽ ഇടപെട്ടെന്നേ ഉള്ളൂ ,ബാലാവകാശ കമ്മീഷന്റെ വിശദീകരണം
ബിനീഷ് കോടിയേരിയുടെ മകളെ തടഞ്ഞുവച്ചതിൽ ഇടപെട്ടെന്നെ ഉള്ളൂവെന്നും ഇ ഡിക്കെതിരെ തുടർനടപടിയില്ലെന്നും ബാലാവകാശ കമ്മീഷൻ .ബെംഗളൂരു ലഹരിമരുന്ന് കേസിലെ പണമിടപാട് സംബന്ധിച്ച് ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തിരുന്നു .ബിനീഷിന്റെ ഭാര്യയും മാതാവും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് .26 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിനിടെ കുഞ്ഞിന് ഉറങ്ങാൻ ആയില്ലെന്നും മാനസിക സമ്മർദ്ദം ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു .
ബിനീഷിന്റെ ഭാര്യാ പിതാവ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു .തുടർന്ന് അംഗങ്ങൾ എത്തി ഇ ഡി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് കുഞ്ഞിന് ഉൾപ്പെടെ പുറത്തിറങ്ങാൻ ഇ ഡി ഉദ്യോഗസ്ഥർ അനുമതി നൽകിയത് .കുട്ടിയുടെ അവകാശങ്ങൾ ഹനിച്ചെന്നു കാട്ടി കമ്മീഷൻ ഇ ഡിയ്ക്ക് നോട്ടീസും നൽകിയിരുന്നു .