CrimeNEWS

മലയാളി നഴ്‌സിനെയും മക്കളെയും കൊലപ്പെടുത്തിയതിനു പിന്നില്‍ ജോലി കിട്ടില്ലെന്ന നിരാശ; പ്രതി മദ്യലഹരിയിലെന്ന് റിപ്പോര്‍ട്ട്

കോട്ടയം: മലയാളി നഴ്‌സ് അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയതിന് പിന്നില്‍ ഭര്‍ത്താവ് സാജുവിന്റെ നിരാശയും പെട്ടെന്നുണ്ടായ പ്രകോപനവുമെന്ന് റിപ്പോര്‍ട്ട്. ആശ്രിത വിസയില്‍ ബ്രിട്ടനിലേക്ക് പോയ സാജു തനിക്ക് ജോലി ലഭിക്കില്ലെന്ന് വന്നതോടെ അസ്വസ്ഥനായിരുന്നെന്നാണ് വിവരം.

ഡിസംബര്‍ 15 ന് രാത്രിയാണ് വൈക്കം കുലശേഖരമംഗം സ്വദേശിനി അഞ്ജുവും മക്കളായ ജീവയും ജാന്‍വിയെയും നോര്‍ത്താംപ്ടണ്‍ കെറ്ററിങ്ങിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ രണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ തന്നെ കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് സാജു പിടിയിലായിരുന്നു. അഞ്ജുവിന് കെറ്ററിങ്ങിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ലഭിച്ചതിന് പന്നാലെയാണ് ഇവര്‍ യുകെയിലേക്ക് പോകുന്നത്.

Signature-ad

അഞ്ജുവിനൊപ്പം ആശ്രിത വിസയിലാണ് സാജു ബ്രിട്ടനില്‍ പോയത്. പിന്നീട് ഇവരുടെ മക്കളെയും കൊണ്ടുപോയി. ബ്രിട്ടനിലെ നിയമം അനുസരിച്ച് കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയില്ല. രക്ഷിതാക്കളിലൊരാള്‍ വീട്ടിലുണ്ടാകണം. ഇതോടെ ഉടന്‍ ജോലി ലഭിക്കില്ലെന്ന് സാജുവിന് വ്യക്തമായി. ഇത് നിരാശയ്ക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പുറമെ സാജുവിന് മലയാളി സുഹൃത്തുക്കളെയും ലഭിച്ചിരുന്നില്ല. മദ്യലഹരിയിലാണ് സാജു കൊല നടത്തിയതെന്നാണ് ബ്രിട്ടനിലെ മലയാളികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്. അഞ്ജുവിനെ തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചും മക്കളെ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. കുട്ടികളുടെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റിട്ടുണ്ട്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്.

അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം രണ്ടു മുറിയിലാണുണ്ടായിരുന്നത്. അഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിലുണ്ടായിരുന്ന മക്കളെ സാജു വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മക്കള്‍ മരണത്തോട് മല്ലടിക്കുമ്പോഴും സമീപത്ത് നോക്കിയിരിക്കുകയായിരുന്നു സാജു. കുട്ടികളെ ഗുരുതരാവസ്ഥയില്‍ പോലീസ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ എത്തിക്കുന്നതിനു ഭീമമായ പണം വേണ്ടിവരുമെങ്കിലും സര്‍ക്കാര്‍ സഹായവും ബ്രിട്ടനിലെ മലയാളി സംഘടനകളുടെ സഹായവും ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് അഞ്ജുവിന്റെ പിതാവ് അശോകന്‍ പറയുന്നു. 30 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഇവര്‍ക്കു ലഭിച്ച വിവരം. അശോകന് ഇത്രയും തുക ഒറ്റയ്ക്കു സ്വരൂപിക്കാന്‍ കഴിയില്ല.

മൃതദേഹം നാട്ടിലെത്തിക്കാനായി നോര്‍ക്ക വഴി ശ്രമങ്ങള്‍ നടത്തിയതിന്റെ ഭാഗമായി ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ മറുപടി ലഭിക്കാനുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരന്‍, തോമസ് ചാഴികാടന്‍ എംപി, സുരേഷ് ഗോപി തുടങ്ങിയവര്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടിരുന്നു. മലയാളി സമാജം വഴി സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു.

Back to top button
error: