അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമയ ബന്ധിതമായി പട്ടയം നല്കാന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെ് റവന്യുമന്ത്രി കെ രാജന്. പരിഹരിക്കപ്പെടേണ്ട സാങ്കേതിക പ്രശന്ങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കി പരമാവധി പേര്‍ക്ക് പട്ടയം നല്കി ഭൂമിയുടെ അവകാശികളാക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുത്. റവന്യു, സര്‍വെ വകുപ്പുകളിലെ താലൂക്ക് തല വരെയുള്ള ഓഫീസര്‍മാരുടെ തിരുവനന്തപുരം മേഖലാ യോഗം ഐഎംജി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുു മന്ത്രി.
ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റികള്‍ യഥാസമയം യോഗം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിലുള്ള കാലാതാമസം പട്ടയ നടപടികള്‍ താമസിക്കുതിനും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നത് വൈകാനും ഇടയാക്കും.
ലാന്ഡ്ട്രിബ്യൂണലുകളിലെ പട്ടയം സംബന്ധിച്ച വിഷയങ്ങളില്‍ പരിഹാരമായാല്‍ 20000 പേര്‍ക്ക് പട്ടയം നല്കാന് കഴിയും. ദേവസ്വം പട്ടയം കൊടുക്കുമ്പോള്‍ ആധികാരികത പരിശോധിക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി നിര്‍ദ്ദേശമെന്ന് പറഞ്ഞ് ദേവസ്വം പട്ടയങ്ങളുടെ പ്രവര്‍ത്തനം നിറുത്തിവയ്ക്കരുത്. മലയോര മേഖലകളിലെയും ആദിവാസികളുടെ പട്ടയം നല്‍കുന്നത് വേഗത്തിലാക്കണം.
മറ്റു വകുപ്പുകളുമായി പുറമ്പോക്ക് ഭൂമികളില്‍ പട്ടയനടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തി നടപടികള്‍ വേഗത്തിലാക്കണമെും മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി അവസാനത്തോടെ ഇ -ഡിസ്ട്രിക്ട് പദ്ധതി മുഴുവന്‍ ജില്ലകളിലും പൂര്‍ത്തിയാക്കണം. റവന്യു സേവനങ്ങള്‍ ഇ സേവനങ്ങളാകുമ്പോള്, ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം.