തിരുവനന്തപുരം: കെപിസിസി ട്രഷറന്‍ വി. പ്രതാപചന്ദ്രന് അന്തരിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന വരദരാജന് നായരുടെ മകനാണ്. ദിവാന് രാജഗോപാലാചരിയുടെ പൗത്രനും.
കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിട്ടാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരിക്കെ കെ എസ് യു മുൻനിര പോരാളിയായിരുന്ന പ്രതാപചന്ദ്രൻ, 1971കാലത്ത് പൊലീസ് മർദ്ദനത്തിനിരയായിട്ടുണ്ട്. ദീർഘകാലം വീക്ഷണം ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്ന പ്രതാപചന്ദ്രൻ പത്രപ്രവർത്തനരംഗത്തും ട്രേഡ് യൂണിയൻ രംഗത്തും സജീവമുഖമായിരുന്നു.
തിരുവന്തപുരത്ത് അഭിഭാഷകനായിരുന്നു. തൊഴില്‍ നിയമങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്. തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ്, ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, ട്രഷറര്‍, ഐ.എന്‍.ടി.യു.സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം. ടൈറ്റാനിയം അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളിലെ ഐ.എന്‍.ടി.യു.സി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സീനിയർ ജേർണലിസ്റ്റ്സ് ഫോറം പ്രസിഡന്റും ഗവ. പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് ജനറൽസെക്രട്ടറിയുമായുമായിരുന്നു. ജയശ്രീയാണ് ഭാര്യ. മക്കള്‍: പ്രിജിത്, പ്രീതി