Health

സന്തോഷമില്ല, സമാധാനമില്ല; കടുത്ത മാനസിക സമ്മർദ്ദം. പരിഹാരങ്ങളൊന്നും ഫലം കണ്ടില്ല. ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കൂ; മനസ് ശാന്തമാകും, വിജയങ്ങൾ തേടി എത്തും

   മനസ്സൊരു മന്ത്രികക്കുതിര എന്നാണ് കവി തന്നെ പറയുന്നത്. ജീവിതത്തിൻ്റെ വിജയമന്ത്രമാണ് മനസ്വസ്ഥത. മറ്റെന്തൊക്കെ നേടിയാലും മനസമാധാനമില്ലെങ്കിൽ എന്തു ഫലം…?
അന്ത സംഘർഷങ്ങളാണ് ഏതൊരു വ്യക്തിയേയും ഉലയ്ക്കുന്നതും തകർക്കുന്നതും. എല്ലാ വ്യക്തികളും തേടുന്നത് മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗങ്ങളാണ്. തിരക്കും സംഘർഷങ്ങളും നിറഞ്ഞ ജീവിതത്തിൽ അതിനുള്ള ഏക വഴി വായനയിലേക്കു തിരിച്ചു പോകുക എന്നതാണ്. പുസ്തകങ്ങളിലൂടെ മറ്റൊരു ലോകത്തിലേയ്ക്ക് തിരിച്ചെത്തുമ്പോൾ മനസ്സിന് നവോന്മേഷമാണു ലഭിക്കുന്നത്.

വയസ്സ് ഏറുമ്പോഴും അതിന്റെ ബുദ്ധിമുട്ടുകളെ പല വിധത്തിൽ ചെറുക്കാൻ വായനയ്ക്കു കഴിയുമെന്നാണു പഠനങ്ങൾ പറയുന്നത്. വായനയിലൂടെ പുതിയ കാര്യങ്ങൾ പഠിക്കുകയും തലച്ചോറിന് ജോലി കൊടുക്കുകയും ചെയ്യുന്നതിനാൽ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് വർധിക്കുമെന്നാണ് ഒരു കണ്ടെത്തൽ. എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ ചെലുത്താനുള്ള കഴിവ് പ്രായമാകുമ്പോൾ കുറയാറുണ്ട്. എന്നാൽ വായനയിലൂടെ ഇതു പരിഹരിക്കാം. ശ്രദ്ധിക്കാനുള്ള കഴിവ് തിരിച്ചുവരും.

Signature-ad

കൂടുതൽ വായിക്കുന്നവർക്ക് മാനസിക സമ്മർദം കുറയുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വായിക്കുന്ന സമയത്ത് പേശികൾ സുഖകരമായ അവസ്ഥയിലേക്കു പോകുകയും ഹൃദയമിടിപ്പ് കൂടാതിരിക്കുകയും ചെയ്യുന്നു. ഇതാണ് മാനസിക സമ്മർദം കുറയാൻ കാരണം. ഏകാന്തത മൂലമുള്ള വിഷമങ്ങൾ മറികടക്കാനും വായന ഉപകരിക്കും. പുതിയൊരു കാര്യം പഠിക്കാനുള്ള അവസരം വായനയിലൂടെ കൈവരുമെന്നതും ഗുണകരമാണ്. തലച്ചോർ കൂടുതൽ പ്രവർത്തനക്ഷമമാകും. ഉറക്കക്കുറവിനെ നേരിടാനും വായന ഉപകരിക്കും. രാത്രി ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്മാർക്ക് വായനയിലൂടെ ഉറക്കത്തിലേക്കെത്താം. മേധാക്ഷയം വരാതിരിക്കാനും വായന ഉപകരിക്കും.

Back to top button
error: