ആർ ജെ ബാലാജി നായകനാകുന്ന പുതിയ ചിത്രമാണ് ‘റൺ ബേബി റൺ’. ‘ടിയാൻ’ എന്ന മലയാള ചിത്രത്തിന്റെ സംവിധായകൻ ജിയെൻ കൃഷ്ണകുമാർ ‘റൺ ബേബി റൺ’ ഒരുക്കുന്നത്. ജിയെൻ കൃഷ്ണകുമാർ തന്നെയാണ് തിരക്കഥയും. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിവേകയാണ് ഗാനരചയിതാവ്. ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് യുവ ആണ് നിർവഹിക്കുന്നത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിലാണ് ലക്ഷ്മൺ കുമാറാണ് ചിത്രം നിർമിക്കുന്നത്.
ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ‘പുലിമട’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലിജോ മോൾ, ബാലചന്ദ്ര മേനോൻ. ഷിബില, അഭിരാം, റോഷൻ, കൃഷ്ണ പ്രഭ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. ഡിക്സൺ പൊടുത്താസും സുരാജ് പി എസും ചേർന്നാണ് നിർമാണം. ‘പുലിമട’ എന്ന ചിത്രത്തിന്റെ നിർമാണം ഇങ്ക്ലാബ് സിനിമാസിന്റെ ബാനറിലാണ്. രാജീവ് പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ്. വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോഷൻ. ‘പുലിമട’ എന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ്. വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, സ്റ്റെഫി.