IndiaNEWS

തവാങ്ങ് സംഘര്‍ഷം: ലോക്സഭയില്‍ ബഹളം, 12 മണി വരെ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: അരുണാചലിലെ തവാങ്ങില്‍ ഇന്ത്യ – ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ ചൊല്ലി ലോക്സഭയില്‍ ബഹളം. സഭ 12 മണി വരെ നിര്‍ത്തിവച്ചു. പ്രതിരോധമന്ത്രി ലോക്സഭയില്‍ പ്രസ്താവന നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു.

വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി ആര്‍. ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, സംയുക്ത സൈനിക മേധാവി ലഫ്. ജനറല്‍ അനില്‍ ചൗധരി എന്നിവര്‍ പങ്കെടുക്കും.

Signature-ad

വിഷയത്തില്‍ മനീഷ് തിവാരി എം.പി അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് രാജ്യത്തിന്റെ വിശ്വാസം ആര്‍ജിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു തരത്തിലുള്ള ചര്‍ച്ചകളില്‍നിന്നും പിന്നോട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ഈ മാസം 9ന് അരുണാചലിലെ തവാങ്ങില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു പക്ഷത്തെയും ഏതാനും സൈനികര്‍ക്ക് പരുക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷ മേഖലയില്‍നിന്ന് അല്‍പസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഇരുഭാഗത്തെയും സേനാ കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തി. ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവേയാണ് അരുണാചല്‍ അതിര്‍ത്തിയിലും ചൈനയുടെ പ്രകോപനം.

അതേസമയം, സീറോ കോവിഡ് നയവുമായി ബന്ധപ്പെട്ട് രാജ്യത്ത് രൂപപ്പെട്ടിരിക്കുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചു വിടാനുള്ള ചൈനീസ് സര്‍ക്കാരിന്‍െ്‌റ തന്ത്രമാണ് സംഘര്‍ഷമെന്നും ചില വിദ്ഗധര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Back to top button
error: