NEWSWorld

ഹിജാബ് പ്രതിഷേധം; ഇറാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി

ടെഹ്‌റാന്‍: ഹിജാബ് പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇറാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി. മജിന്ദ്രേസ റഹ്നാവാര്‍ഡ് എന്നയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്തതിനു പിടിയിലായവരില്‍ ഒരാളെ കഴിഞ്ഞയാഴ്ച തൂക്കിലേറ്റിയിരുന്നു.

പ്രതിഷേധത്തിനിടെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തി കൊലപ്പെടുത്തിയതിനു കുറ്റക്കാരനെന്നു കണ്ട ആളെയാണ് തൂക്കിലേറ്റിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

റോഡ് ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചതിനും സുരക്ഷാ സേനയെ ആക്രമിച്ചതിനുമാണ് കഴിഞ്ഞ വ്യാഴാഴ്ച ഒരാളെ തൂക്കിലേറ്റയിത്. ഹിജാബ് പ്രതിഷേധത്തിലെ ആദ്യ വധശിക്ഷയാണിത്.

ഹിജാബ് ശരിയായി ധരിക്കാത്തതിന് മതകാര്യ പോലീസ് പിടിച്ചുകൊണ്ടുപോയ മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനില്‍ പ്രതിഷേധം പടര്‍ന്നുപിടിച്ചത്. ഒടുവില്‍ പ്രക്ഷോഭം കൈവിട്ടു പോകുന്നേെന്ന ഘട്ടത്തില്‍ വിവാദമായ മതകാര്യ പോലീസിനെ പിരിച്ചുവിട്ടതായി ഭരണകൂടത്തിനു പ്രഖ്യാപിക്കേണ്ടി വന്നു. പതിനാറു പേര്‍ ഇതുവരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായാണ് കണക്ക്. എന്നാല്‍, യഥാര്‍ഥ സംഖ്യ ഇതിലും വളരെ കൂടുതലാണ്.

 

Back to top button
error: