KeralaNEWS

കോഴിക്കോട്ട് പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി; മുറിച്ചുനീക്കി അഗ്‌നിരക്ഷാസേന, യുട്യൂബ് വീഡിയോ അനുകരിച്ചതെന്ന് പയ്യന്‍സ്

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ പതിനഞ്ചുവയസുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് അഗ്നിരക്ഷാസേന രക്ഷകരായി. പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്.

കുട്ടിയെ ഞായറാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്നിരക്ഷാസേന പ്രത്യേക ഫ്ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുക്കുകയായിരുന്നു. ഡോക്ടര്‍മാരുടെയും മറ്റും സഹായത്തോടെയാണ് മുറിച്ചെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

Signature-ad

കുടുങ്ങിയത് ചെറിയ മോതിരമായതില്‍ ജനനേന്ദ്രിയമാകെ വീര്‍ത്ത് വലുതായ നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്തതിനാല്‍ ഉപകരണം ചൂടാകാതെ മോതിരം മുറിച്ചെടുത്തു. യൂട്യൂബില്‍ വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Back to top button
error: