
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവും ആരോപണങ്ങളുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. വിഴിഞ്ഞം സമരം പൊളിക്കാന്‍ കമ്മ്യൂണിസ്റ്റ് സർക്കാർ വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു.
മത്സ്യതൊഴിലാളികള്‍ക്ക് സഭ പിന്തുണ നല്കിയപ്പോള് കമ്മ്യൂണിസ്റ്റുകാരാല്‍ സഭ ആക്രമിക്കപ്പെട്ടുവെന്നും വിര്‍ശനമുണ്ട്. ‘സമൂഹ മാധ്യങ്ങളിലൂടെ ഏതാനും ക്യാപ്സ്യൂളുകള് സൃഷ്ടിച്ചാല്‍ ആരെയും തീവ്രവാദിയാക്കാമെന്ന സ്ഥിതിയാണ്. പൗരാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും തീവ്രവാദികള്‍ എന്ന് മുദ്രകുത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ക്രൈസ്തവരെ തീവ്രവാദികളെന്ന് ചിത്രീകരിച്ചത് അലോസരപ്പെടുത്തുന്നതാണ്’, ലേഖനത്തില്‍ പറയുന്നു.






