NEWS
സ്വർണക്കടത്ത് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ,ഉന്നത ബന്ധങ്ങൾ സ്വപ്ന ഉപയോഗിച്ചു
സ്വർണക്കടത്ത് കേസിലെ പ്രതികൾ സ്വപ്ന സുരേഷ് ,സരിത്ത് ,സന്ദീപ് നായർ എന്നിവർ കള്ളപ്പണം വെളുപ്പിക്കലിലും കണ്ണികൾ .ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ഇവർ കള്ളപ്പണം വെളുപ്പിച്ചുവെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ സൂചന ലഭിച്ചു .
ഇ ഡി ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട് .രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ഇ ഡി പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടു .അഞ്ചു ദിവസമാണ് ഇ ഡി ആവശ്യപ്പെട്ടതെങ്കിലും പ്രിൻസിപ്പൽ സെഷൻസ് കോടതി നാലു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത് .
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ആണ് കേസ് .കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന .