അമേരിക്കയിലെ ഹൂസ്റ്റണില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ആണ് മരിച്ചത്. ഏറെക്കാലമായി ഹൂസ്റ്റണിലാണ് കുടുംബസമേതം ഇവർ താമസിച്ചിരുന്നത്. ഫിസിഷ്യന്‍ എന്നതിനൊപ്പം നര്‍ത്തകി, മോഡല്‍, വ്ലോഗര്‍ തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.ഡോക്ടര്‍ മിനി ഓടിച്ചിരുന്ന കാറില്‍ ബൈക്കിടിച്ചായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു.