
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും സ്വര്‍ണവും അപഹരിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കലൂര്‍ ഫ്രീഡം റോഡ് ചിറ്റപ്പറമ്പ് ഹാരിസ് (33), കളമശ്ശേരി യറോത്ത് പ്രസന്നന്‍ (45) കളമശ്ശേരി വട്ടപ്പറമ്പില്‍ ജോസ് (34) എന്നിവരാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം.
പാലാരിവട്ടത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന യുവാക്കളെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നഗ്നരാക്കി മര്‍ദിക്കുകയും യുവാക്കളുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു. യുവാക്കളിലൊരാളെ തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിക്കുകയും ചെയ്തു.
സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ പാലാരിവട്ടം എസ്.എച്ച്.ഒ: ജോസഫ് സാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.






