മുംബൈ: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പ്രശസ്ത ടെലിവിഷന്‍ നടി വീണാ കപൂറിനെ (74) മകന്‍ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സച്ചിന്‍ കപൂര്‍ (43) വീട്ടുജോലിക്കാരന്‍ ലാലുകുമാര്‍ മണ്ഡല്‍ (25) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ബേയ്‌സ്‌ബോള്‍ ബാറ്റ് ഉപയോഗിച്ച് വീണയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം കൊക്കയില്‍ തള്ളുകയായിരുന്നു.
വീണയെ കാണാനില്ലെന്ന് ഒരാഴ്ച മുന്‍പ് ഫ്‌ളാറ്റിലെ സെക്യൂരിറ്റി പോലീസിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെ, നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഹില്‍ സ്റ്റേഷനായ മാഥേരാനിലെ കൊക്കയില്‍ മരത്തില്‍ തങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മകനെ ഫ്‌ളാറ്റില്‍നിന്ന് പുറത്താക്കാന്‍ വീണ നേരത്തേ ഹൈക്കോടതിയുടെ സഹായം തേടിയിരുന്നു. ഇതില്‍ ഇനിയും തീര്‍പ്പായിട്ടില്ല. ജുഹു കല്‍പതരു ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ലാറ്റില്‍ വീണയും മകനും മാത്രമായിരുന്നു താമസം. 12 കോടിയോളം രൂപ വിലവരുന്ന ഫ്‌ലാറ്റ് തട്ടിയെടുക്കുകയായിരുന്ന സച്ചിന്റെ ലക്ഷ്യമെന്നു പോലീസ് പറഞ്ഞു.