CrimeNEWS

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു; വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനം, നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി, യുവഡോക്ടര്‍ അറസ്റ്റില്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവഡോക്ടര്‍ അറസ്റ്റില്‍. ആറാട്ടുപുഴ കളപ്പുരയ്ക്കല്‍ അശ്വതി നിവാസില്‍ വിഷ്ണു (30) വിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയിരുന്ന വിഷ്ണു ഫെയ്‌സ്ബുക്കിലൂടെയാണ് യുവതിയുമായി അടുപ്പത്തിലായത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

Signature-ad

പീഡന വിവരം പുറത്ത് പറയുമെന്ന് അറിയിച്ചപ്പോള്‍ വിഷ്ണു യുവതിയെ മര്‍ദിച്ചു. നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച സെന്‍ട്രല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

 

 

 

Back to top button
error: