തൃശൂര്‍: കല്ലേറില്‍ ബസ് യാത്രക്കാരിക്ക് പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. കുന്നംകുളം കാണിപ്പയ്യൂരിലാണ് സംഭവം. കുന്നംകുളം ഇന്ദിരാനഗറില്‍ കിടങ്ങൂര്‍ വീട്ടില്‍ രവി (56)യാണ് അറസ്റ്റിലായത്.
കല്ലേറില്‍ ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി പ്രേമലത(47)യ്ക്കാണ്തലയ്ക്ക് പരുക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തൃശ്ശൂരില്‍നിന്ന് കുന്നംകുളത്തേക്ക് വന്നിരുന്ന സ്വകാര്യബസില്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് രവിയെ ജീവനക്കാര്‍ കാണിപ്പയ്യൂര്‍ പോസ്റ്റോഫീസ് സ്റ്റോപ്പ് എത്തുന്നതിനുമുമ്പ് ഇറക്കിവിട്ടിരുന്നു. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് ബസിന് കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.