IndiaNEWS

ആശിർവാദം മതി സ്ത്രീധനം വേണ്ട, 11 ലക്ഷം രൂപയും ആഭരണങ്ങളും വിവാഹവേദിയില്‍ വച്ച് വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി വരന്‍

ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ ലഖന്‍ ഗ്രാമത്തിലെ റവന്യു ഉദ്യോഗസ്ഥനായ സൗരഭ് ചൗഹാൻ ആണ് കഥയിലെ നായകൻ. കഴിഞ്ഞ ദിവസം ലഖനിലെ ഒരു മുൻ ജവാന്റെ മകളുമായി സൗരഭ് വിവാഹിതനായി.

വിവാഹ ചടങ്ങിലെ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപയും ആഭരണങ്ങളും വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി വരൻ മാതൃകയായ വാര്‍ത്തയാണ് ജനങ്ങളുടെ ഹൃദയം കവർന്നത്. .

Signature-ad

രൂപയും ആഭരണങ്ങളും വിവാഹവേദിയിൽ വച്ച് തിരികെ നല്‍കിയ വരന്‍, പകരം ഇവരില്‍ നിന്നും ഒരു രൂപ ‘ഷാഗുണ്‍’ ആയി വാങ്ങുകയും ചെയ്തു. വരന്‍ സൗരഭ് ചൗഹാന്‍ റവന്യൂ ഉദ്യോഗസ്ഥനും വധു പ്രിന്‍സി വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ മകളുമാണ്.

‘നിങ്ങളുടെ അനുഗ്രഹം ഞാൻ ഓർക്കും’ എന്ന് പറഞ്ഞ് അവരിൽ നിന്ന് ഒരു രൂപ മാത്രമാണ് സ്ത്രീധനം വാങ്ങിയത്.

സൗരഭ് ചൗഹാന്റെ പ്രവര്‍ത്തി ഏറെ സന്തോഷത്തോടെയാണ് ഗ്രാമവാസികള്‍ സ്വാഗതം ചെയ്തത്. ഇത് മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്ന് ഗ്രാമവാസിയായ അമര്‍പാല്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോർട്ട് ചെയ്തു. സ്ത്രീധനത്തിനെതിരായ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി ഇത് മാറുമെന്ന് കിസാന്‍ മസ്ദൂര്‍ സംഗതന്‍ ദേശീയ പ്രസിഡന്റ് താക്കൂര്‍ പുരണ്‍ സിംഗ് പറഞ്ഞു.

Back to top button
error: