KeralaNEWS

മോശം അനുഭവമുണ്ടായെന്ന് പരാതികള്‍; വനിതാ കണ്ടക്ടറുടെ സീറ്റില്‍ ഇനി സ്ത്രീയാത്രക്കാര്‍ മാത്രം

തിരുവനന്തപുരം: വനിതാ കണ്ടക്ടര്‍മാരുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്ടക്ടറുടെ സീറ്റിനരികില്‍ സ്ത്രീയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് രണ്ടുവര്‍ഷംമുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നു.

ഒപ്പമിരുന്ന പുരുഷയാത്രക്കാരില്‍നിന്ന് മോശം അനുഭവമുണ്ടായതായി ചില വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടിരുന്നു. ഈ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന വനിതാ കണ്ടക്ടര്‍മാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. സ്ത്രീസുരക്ഷയ്ക്കുവേണ്ടിയാണ് ക്രമീകരണമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.

Signature-ad

ബസില്‍ വാതിലിനുസമീപം രണ്ടുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സീറ്റിലാണ് കണ്ടക്ടര്‍ക്ക് സീറ്റ് അനുവദിച്ചിട്ടുള്ളത്. അതേസമയം, വനിതാ കണ്ടക്ടറാണ് ബസിലുള്ളതെങ്കില്‍ പുരുഷന്മാര്‍ക്ക് സീറ്റ് നഷ്ടമാകും. ഈ നടപടി അപരിഷ്‌കൃതമായ സംവിധാനമാണെന്നും വിമര്‍ശനമുണ്ട്.

 

Back to top button
error: