KeralaNEWS

മാവേലിക്കരയില്‍ ഗര്‍ഭിണിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: മാവേലിക്കര വെട്ടിയാറില്‍ ഗര്‍ഭിണിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തഴക്കര വെട്ടിയാര്‍ ചെറുവിലേത്ത് സ്വദേശിനി സ്വപ്ന (40) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സ്വപ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതൃ സഹോദരിയും മകള്‍ ഗൗരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്വപ്ന ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ്: സുമേഷ് (മിലിട്ടറി ഉദ്യോഗസ്ഥന്‍ രാജസ്ഥാന്‍).

 

Back to top button
error: