CrimeNEWS

യുവാവിന്റെ ദുരൂഹ മരണം; കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കണ്ണൂർ: യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ . കേളകം അടക്കാത്തോട്ടിലെ പി. സന്തോഷിന്റെ മരണത്തിലാണ് മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെ കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 27 നാണ് സന്തോഷിനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലാകെ പാടുകളും മുറിവുകളുമുണ്ടായിരുന്നു. തുടർന്ന് സന്തോഷിന്റെ മരണം കൊലപാതകമാണെന്ന് കാട്ടി ഭാര്യയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

മരിച്ച നിലയിൽ കണ്ടെത്തുന്നതിന് രണ്ടു ദിവസം മുമ്പ് വീട്ടിലേക്ക് പോകുമ്പോൾ ജോബിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ മർദ്ദിച്ചിരുന്നതായി സന്തോഷ് ഭാര്യയോട് പറഞ്ഞിരുന്നു. . പിറ്റേന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് പോയ സന്തോഷ് ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ഭാര്യ വിളിച്ചപ്പോൾ ജോബിനോട് ഒത്തുതീർപ്പിന് പോയതാണെന്നായിരുന്നു പറഞ്ഞത്. തൊട്ടടുത്ത ദിവസമാണ് മരിച്ച നിലയിൽ കണ്ടത്.

Back to top button
error: