ഇരിട്ടി: ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച കള്ളനെ തമിഴ്നാട്ടിൽ നിന്നും പോലീസ് പിടികൂടി. രണ്ടാഴ്ച മുൻപ് ഇരിട്ടി കല്ലുമുട്ടിയിലെ വീട്ടിൽ നിന്നും 8 പവനോളം കവർന്ന രാജൻ എന്ന മാധവിനെയാണ് പിടികൂടിയത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ ലഭിച്ച വിരലടയാളമാണ് കുറ്റവാളിയിലേക്ക് എത്തിച്ചത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി തമിഴ്നാട്ടിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച പോലീസ് സംഘം നേരിട്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരിട്ടി പോലീസ് സബ് ഇൻസ്‌പെക്ടർ എംപി ഷാജിയുടെ നേതൃത്വത്തിൽ ഇരിട്ടി എസ് സി പി ഒ ബിനീഷ്, ആറളം സിപിഒ ജയദേവൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.