CrimeNEWS

സെൻട്രൽ ജയിലിൽ നിന്നും 2 പൊലീസുകാരുടെ സംരക്ഷണയിൽ മാതാപിതാക്കളെ കാണാനെത്തിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങി, രാജാക്കാട് പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ പൊക്കി

  ഇടുക്കി: മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ കോടതി അനുവദിയോടെ താൽക്കാലിക പരോളിൽ വീട്ടിലെത്തിയ ശേഷം മുങ്ങിയ കൊലക്കേസ് പ്രതിയായ രാജാക്കാട് പൊന്മുടി കളപ്പുരക്കൽ ജോമോനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള 2 പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് പൊന്മുടിയിലെ വീട്ടിൽ ജോമോനെ എത്തിച്ചത്. പക്ഷേ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കുന്നതിനിടയിൽ ജോമോൻ പൊലീസിന്റെ കണ്ണ് വെട്ടിച്ചു മുങ്ങുകയായിരുന്നു.

മൂന്നാർ ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം രാജാക്കാട് പൊലീസ് നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ ആരംഭിച്ചിരുന്നു. നാട്ടുകാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുളത്രക്കുഴി ഭാഗത്തു നിന്നും പ്രതിയെ രാജാക്കാട് പൊലീസ് പിടികൂടി. പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയാതായി രാജാക്കാട് പൊലീസ് അറിയിച്ചു.

Back to top button
error: