പെരിന്തല്‍മണ്ണയില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്ന് ഒരുകിലോ സ്വര്‍ണമിശ്രിതം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ അഞ്ചുപേര്‍ പൊലീസ് പിടിയിലായി. കൊപ്പം കോരക്കോട്ടില്‍ മുഹമ്മദ് റഷാദ്(30), കൂടല്ലൂര്‍ ചോടത്ത് കുഴിയില്‍ അബ്ദുല്‍ അസീസ്(31), മാറഞ്ചേറി കൈപ്പള്ളിയില്‍ മുഹമ്മദ് ബഷീര്‍(40), വെളിയങ്കോട് കൊളതക്കേരി സാദിഖ്(27), ചാവക്കാട് മുതുവറ്റൂര്‍ കുരിക്കലകത്ത് അല്‍ത്താഫ് ബക്കര്‍(32) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ വിമാനതാവളത്തില്‍ ഇറങ്ങിയ കാസര്‍കോട് സ്വദേശി നാട്ടിലേക്ക് വരുന്നതിനിടെ പെരിന്തല് മണ്ണ കാപ്പുമുഖത്ത് രണ്ട് കാറുകളിലെത്തിയ സംഘം തടയുകയായിരുന്നു. കാസര്‍കോട് സ്വദേശി ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ ഒരുകിലോഗ്രാം സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. നാട്ടുകാര്‍ ഇടപെട്ടതോടെ കവര്‍ച്ചാശ്രമം പരാജയപ്പെടുകയും സംഘം രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും കടത്തിക്കൊണ്ടുവന്ന സ്വര്‍ണമിശ്രിതം പിടികൂടുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ചക്കെത്തിയ സംഘത്തെക്കുറിച്ചുള്ള വിവരം പെരിന്തല്‍മണ്ണ പൊലീസിന് ലഭിച്ചത്.
Related Articles
Check Also
Close
-
ശാന്തൻ്റെ ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ’ പ്രകാശിപ്പിച്ചുDecember 22, 2024