KeralaNEWS

ഹരിത ഊര്‍ജ്ജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

 

പ്രസ്തുത ചടങ്ങിൽ ബഹു. വൈദ്യുതി മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.
ബഹു. ഗതാഗത മന്ത്രി ശ്രീ. ആന്റണി രാജു, ആരാധ്യയായ തിരുവനന്തപുരം മേയർ ശ്രീമതി. ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ, ലൈഫ് മിഷൻ സി ഇ ഒ ശ്രീ. പി ബി നൂഹ് IAS എന്നിവർ ആശംസ അർപ്പിച്ചു.

ലൈഫ് മിഷൻ മുഖാന്തരം വീട് നിർമ്മിച്ചു നൽകിയ 300 ഓളം ഭവനങ്ങളിൽ 2 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയവും പട്ടിക ജാതി വകുപ്പ് നിർമ്മിച്ചു നൽകിയ 100 ഭവനങ്ങളിൽ 3 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയം സൗജന്യമായി നൽകുകയും, പ്രസ്തുത പ്ലാന്റിൽ നിന്നും ഗുണഭോഗതവിന് ആവശ്യമായ വൈദ്യുതി ഉപയോഗിച്ച ശേഷം അധികം ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു നിശ്ചിത നിരക്കിൽ വൈദ്യുത ബോർഡ് വാങ്ങുന്നതിലൂടെ ഒരു അധിക വരുമാനം ഇവർക്ക് ലഭിക്കുന്നതാണ്.

ചടങ്ങിൽ, ഗുണഭോക്താക്കൾക്ക് Induction cook Stove സൗജന്യമായി വിതരണം ചെയ്തു. ഇതു വഴി, ഗ്യാസ് ഉപയോഗത്തിൽ ഗണ്യമായ കുറവ് ലഭിക്കുന്നതാണ്.

തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ
അനെർട്ട് സി ഇ ഒ നരേന്ദ്ര നാഥ് വേലുരി IFS സ്വാഗതം നേരുകയും അനെർട്ട് ചീഫ് ടെക്നിക്കൽ മാനേജർ ശ്രീ. അനീഷ് എസ് പ്രസാദ് നന്ദി പറഞ്ഞുകൊണ്ട് പരിപാടി ചടങ്ങ് അവസാനിച്ചു.
പ്രസ്തുത ചടങ്ങിൽ ബഹു. വൈദ്യുതി മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.
ബഹു. ഗതാഗത മന്ത്രി ശ്രീ. ആന്റണി രാജു, ആരാധ്യയായ തിരുവനന്തപുരം മേയർ ശ്രീമതി. ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ, ലൈഫ് മിഷൻ സി ഇ ഒ ശ്രീ. പി ബി നൂഹ് IAS എന്നിവർ ആശംസ അർപ്പിച്ചു

Back to top button
error: