ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്്.ഡി.പി യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (2) യുടെ ഉത്തവ്. കെ.കെ.മഹേശന്റെ കുടുംബം നല്കിയ ഹര്‍ജിയിലാണ് നിര്‍ദേശം.
വെള്ളാപ്പള്ളി നടേശന്റെ മകന് തുഷാര്‍ വെള്ളാപ്പള്ളി, മാനേജര്‍ കെ.എല്‍.അശോകന് എന്നിവരെ പ്രതിയാക്കാനും കോടതി നിര്‍ദേശിച്ചു. മൂന്നുപേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ മൂന്നുപേരെയും പരാമര്‍ശിച്ചിരുന്നു. നേരത്തേ മൂന്നുപേരുടെയും മൊഴി എടുത്തിരുന്നു.
2020 ജൂണ്‍ 24 നാണ് എസ്.എന്്.ഡി.പി യൂണിയന് ഓഫീസില്‍ മഹേശനെ (54) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സി.ഐയ്ക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ശേഷമായിരുന്നു ആത്മഹത്യ.