ബുദ്ധിക്കും ശക്തിക്കും കടമുട്ട, പോഷക സമൃദ്ധം; പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും: കാടമുട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്
വലുപ്പത്തില്‍ ക്കുഞ്ഞനാണെങ്കിലും കാടമുട്ട ഏറെ പോഷക സമൃദ്ധമാണ്. 5 സാധാരണ മുട്ടയ്ക്കു പകരം നില്‍ക്കാന്‍ ഒരു കാടമുട്ടയ്ക്കു കഴിയുമത്രേ. ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണിത്.
13 ശതമാനം പ്രോട്ടീനും 140 ശതമാനം വിറ്റാമിന്‍ ബിയും കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട് ആസ്മ, ചുമ എന്നിവ തടയാന്‍ ഉത്തമമാണ് കാടമുട്ട. വിറ്റാമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജലദോഷം, പനി എന്നിവയ്‌ക്കൊക്കെ കാടമുട്ട കൊണ്ടുള്ള സൂപ്പ് നല്ലതാണ്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് പോഷക സമൃദ്ധമായ കാടമുട്ടയുടെ ഏറ്റവും മികച്ച ഗുണം. കോഴിമുട്ടയില്‍ ഇല്ലാത്ത ഓവോമ്യൂകോസിഡ് (ovomucoid) എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളമുണ്ട്. തലച്ചോറിന്റെ കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കാടമുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
കാട മുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ഇതിനാല്‍ തന്നെ വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് ഏറെ ഗുണകരമാണ്. സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക് കാടമുട്ട ആശ്വാസം നല്‍കും. അയൺ ധാരാളമുള്ളതിനാല്‍ രക്തക്കുഴലുകളുടെ ആരോഗ്യം, രക്തം, ഹീമോഗ്ലോബിന്റെ തോത് എന്നിവ വര്‍ദ്ധിപ്പിക്കും. ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ട്.
തലച്ചോറിന്റെ കാര്യക്ഷമത
ബുദ്ധിവളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്. തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി നല്‍കും. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ടയ്ക്കു കഴിയും. അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്
ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം, എന്നിവയെ പ്രതിരോധിക്കും. കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ഓക്കാനം, എന്നിവയൊക്കെ ശമിക്കും.കോഴിമുട്ട അലര്‍ജിയുള്ളവര്‍ക്ക് പോലും കാടമുട്ട ഏറെ ഗുണകരമാണ്..
ഗുണങ്ങള്‍ ഏറെയാണെന്നു കരുതി ധാരാളം കഴിക്കേണ്ടതില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ, ദിവസം 4- 6 മുട്ട മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ദഹിയ്ക്കാന്‍ അല്‍പം സമയമെടുക്കും എന്നതുകൊണ്ടു തന്നെ കൂടുതല്‍ എണ്ണം കഴിക്കുന്നത് നന്നല്ല.