Health

ഷാംപു: മുടിയുടെ ആരോഗ്യവും ശിരോ ചർമത്തിൻ്റെ സംരക്ഷണവും ഉറപ്പുവരുത്തുക; ഷാംപു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന 10 കാര്യങ്ങൾ

മുടിയുടെ സംരക്ഷണത്തിനും ചെളിപോകാനും ഷാംപൂ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. മുടി കഴുകുമ്പോഴുള്ള ഷാംപൂ ഉപയോഗം ഒഴിവാക്കാനാകാത്ത കാര്യമായി മാറിയിട്ടുണ്ട്. ഏത് തരത്തിലുളള മുടി ആണെങ്കിലും കൃത്യമായി ഷാംപൂ ചെയ്തില്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും.

എല്ലാ ദിവസവും മുടിയിൽ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നവരും കുറവല്ല. സ്ഥിരമായി ഷാംപൂ ഉപയോഗിച്ചാൽ മുടിക്ക് പെട്ടന്ന് കേട് വരാൻ സാധ്യതയുണ്ട്.
ഇത് മുടി കൂടുതൽ വരണ്ടതാകാനും പൊട്ടിപ്പോകാനും കാരണമാകും. അതിനാൽ കൃത്യമായി ഷാംപൂ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടന് അത്യാവശ്യമാണ്

Signature-ad

ദിവസേന മുടി കഴുകുന്നതിൽ തെറ്റില്ല. എന്നാൽ ഷാംപൂ ചെയ്യുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി. ഷാംപു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പ്രധാനപ്പെട്ട 10 കാര്യങ്ങൾ:

⭕ മുടി നനച്ചതിനു ശേഷം ഷാംപൂ ചെയ്യുക.

മുടി നനച്ചതിനുശേഷമാണ് ഷാംപൂ ഉപയോഗിക്കേണ്ടതെന്ന് പ്രത്യേകം ഓർമ്മിക്കുക പലരും മുടി നനയ്ക്കുന്നതിനു മുമ്പേ ഷാംപൂ തലയിൽ തേക്കാറുണ്ട്. ഇത് വലിയ അബദ്ധമാണ്. ഷാംപൂ ഇടുന്നതിനു മുമ്പ് മുടിയിഴകൾ എല്ലാം നനഞ്ഞു എന്ന് ഉറപ്പ് വരുത്തണം.

നനച്ച ശേഷം മുടിയുടെ നീളത്തിനനുസരിച്ച് മാത്രം ഷാംപൂ കൈയിലെടുത്ത് ഇരു കൈകളും ചേര്‍ത്ത് തിരുമ്മി മുടിയിലും തലയോട്ടിയിലും ഷാംപു തേച്ച് പതപ്പിക്കുക. ഒന്നര രണ്ടു മിനിറ്റു വരെ ഷാംപൂ തലയിലിരുന്ന ശേഷം കഴുകിക്കളയുന്നതാണ് നല്ലത്.

നന്നായി ജലാംശമില്ലാത്ത മുടിയിലേക്ക് ഷാംപൂ പുരട്ടുന്നത് ഗുണം ചെയ്യില്ല, അത് നന്നായി പതയുവാൻ ആവശ്യത്തിന് വെള്ളം വേണം. മാത്രമല്ല, നേരിട്ട് ശിരോ ചർമത്തിൽ പതിക്കുന്നത് ശിരോ ചർമം അടർന്നു വരാൻ കാരണമാകും.

⭕ ഓരോ പ്രാവശ്യവും തലയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും ഷാംപൂ ഉപയോഗം തുടങ്ങുക. മിക്കവരും എല്ലായ്പ്പോഴും തലയിൽ ഒരേ സ്ഥലത്ത് നിന്ന് തന്നെയാകും ഷാംപൂ ഉപയോഗം ആരംഭിക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് ആ ഭാഗത്തെ മുടി കൂടുതലായി കൊഴിയാൻ കാരണമാകും. സാധാരണയായി തലയോട്ടിയുടെ മുകളിലാണ് ആദ്യം ഷാംപൂ ചെയ്യുക. ഈ ഭാഗം എപ്പോഴും വരണ്ടിരിക്കാനും കഷണ്ടി വരാനും ഇത് വഴിവെക്കും. അതിനാൽ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ഉപയോഗം തുടങ്ങാൻ ശ്രദ്ധിക്കണം

⭕  ഷാംപൂ ചെറിയ അളവിൽ വെള്ളത്തിൽ കലർത്തി വേണം ഉപയോഗിക്കാൻ. വെള്ളത്തിൽ കലർത്തിയില്ലെങ്കിൽ അമിതമായ വരൾച്ചയ്ക്ക് കാരണമാകും. അമിതമായി ഷാംപൂ പുരട്ടുന്നത് മുടിക്ക് ദോഷം ചെയ്യും. മുടി എത്ര നീളമുള്ളതാണെങ്കിലും, ചെറിയ അളവിലുളള ഷാംപൂ മിക്കവാറും എല്ലാവർക്കും മതിയാവും.

നല്ലത് ഒരു കപ്പിൽ അല്പം വെള്ളമെടുത്ത് അതിൽ യോജിപ്പിച്ചു പത വരുത്തിയ ശേഷം ഉപയോഗിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ എല്ലായിടത്തും ഒരുപോലെ ഷാംപൂ എത്തിക്കാനും നന്നായി അഴുക്ക് ഇളകാനും എളുപ്പമാകും. കൂടാതെ കുറഞ്ഞ അളവ് ഷാംപൂ മാത്രം ഉപയോഗിച്ച് പൂർണമായും വൃത്തിയാക്കാനും ഈ രീതി ഉപകരിക്കും.

⭕ ഷാംപൂ ഉപയോഗം ഓരോരുത്തരിലും വ്യത്യസ്തമാണ്. മിക്കവരും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഷാംപൂ പുരട്ടുന്നു. എന്നാൽ മുടിയുടെ ഘടനയും തലയോട്ടിയുടെ പ്രകൃതവും അനുസരിച്ച് ഇതിൽ മാറ്റം വരുത്തണം. ചിലർക്ക് എല്ലാ ദിവസവും ഷാംപൂ ആവശ്യമായി വന്നേക്കാം. ആ സാഹചര്യത്തിൽ മൈൽഡ് ഷാംപൂ ഉപയോഗിക്കുക. ഷാംപൂ ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക

⭕ ഷാംപൂ തലയോട്ടി വൃത്തിയാക്കാൻ മാത്രമുളളതാണ്, മുടിയിഴകൾക്ക് വേണ്ടിയല്ല ഷാംപൂ തലയോട്ടിക്ക് മാത്രമുള്ളതാണ്, ഉൽപ്പന്നത്തിന്റെ തീവ്രതയനുസരിച്ച് തലയോട്ടിയിൽ 30 സെക്കൻഡോ അതിൽ കൂടുതലോ മസാജ് ചെയ്യണം.ദിവസേന മുടി കഴുകുന്നതിൽ തെറ്റില്ല. എന്നാൽ ഷാംപൂ ചെയ്യുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി

⭕ ഒറ്റത്തവണയേ ഉപയോഗിക്കാവൂ. ഒരു തവണ കുളിക്കുമ്പോള്‍ ഒരൊറ്റത്തവണയേ ഷാംപൂ ഉപയോഗിക്കാവൂ. ചിലർ എണ്ണമയം പൂർണമായും പോകുന്നതിനായി ആദ്യം ഉപയോഗിച്ച് കഴുകിയ ശേഷം വീണ്ടും ഷാംപൂ പതപ്പിച്ചു കഴുകും. ഇത് മുടിയിഴകളെ കൂടുതൽ വരണ്ടതാക്കും. അതിനാൽ ആവർത്തിച്ച് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

⭕ ഷാംപൂ ചെയ്യുമ്പോൾ ചൂടുവെള്ളം ഉപയോഗിക്കരുത്. ഷാംപൂ ഉപയോഗിച്ച ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നവരുണ്ട്. ഇത് മുടിയിഴകൾക്ക് കേടുപാടുണ്ടാക്കും. ശിരോചർമ്മം വളരെ വരണ്ടതാക്കുകയും പുറംതൊലി അടർത്തി കളയുകയും ചെയ്യും. സാധാരണ സാഹചര്യങ്ങളിലും തല കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും.

തലയോട്ടിയിൽ പരിധിയിലധികം അമർത്തി തടവുന്നതും മസാജ് ചെയ്യുന്നതും ഗുണം ചെയ്യില്ല, അതിനാൽ ഷാംപൂ കൈകളിൽ എടുത്ത് വിരലുകൾ ഉപയോഗിച്ച് മൃദുവായി തടവുക. മുടിയിഴകളിൽ മുഴുവനും കൃത്യമായ അളവിൽ ഷാംപൂ എത്താനും അഴുക്കുകൾ വേഗത്തിൽ ഒഴുകി പോകാനും ഇത് സഹായിക്കും.

തലയോട്ടിയും മുടിയും വൃത്തിയായി ഇരിക്കാൻ ഷാംപൂ അത്യാവശ്യമാണെങ്കിലും അമിതമായി ഉപയോഗിക്കുന്നത് ദോഷം ചെയ്യും. മുടിയിൽ അഴുക്കും പൊടിയും കൂടുതലെന്ന് തോന്നുന്നുവെങ്കിൽ മാത്രം ഷാംപൂ ഉപയോഗിക്കുക. പതിവായും അമിത അളവിലും ഉപയോഗിക്കുന്നത് വളരെയധികം ദോഷം ചെയ്യും.

⭕ ഷാംപൂ ചെയ്തതിനു ശേഷം കണ്ടിഷണർഉപയോഗിക്കണം ഷാംപൂ ചെയ്ത് കഴിഞ്ഞാൽ ജോലി തീർന്നില്ല, ഇതോടൊപ്പം കണ്ടീഷണർ കൂടി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഷാംപൂ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന വരണ്ട അവസ്ഥ ഇല്ലാതാക്കി തിളക്കം നൽകാനാണ് കണ്ടിഷണർ ഉപയോഗിക്കുന്നത്. അല്പം കണ്ടീഷണർ എടുത്ത് മുടിയുടെ വേരിന്റെ തുടക്കം മുതൽ അറ്റം വരെ പുരട്ടുക.

ശിരോചർമ്മത്തിൽ കണ്ടീഷണർ തേയ്ക്കേണ്ട കാര്യമില്ല. സ്ക്കാൽപ്പിൽ കണ്ടീഷണർ തേയ്ക്കുന്നത് ഒഴിവാക്കാൻ തല കുനിച്ച് പിടിച്ച് തേയ്ക്കുന്നതായിരിക്കും നല്ലത്. രണ്ട് മുതൽ മൂന്ന് മിനിട്ട് വരെ ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാം.കണ്ടീഷണർ മുഴുവനായും പോകുന്നവരെ തണുത്ത വെള്ളത്തിൽ മുടി കഴുകുക. കണ്ടീഷണർ തേക്കുമ്പോഴുണ്ടാകുന്ന വഴുവഴുപ്പ് പൂർണ്ണമായും മാറണം

⭕ ടവൽ ഉപയോഗിച്ച് നനഞ്ഞ മുടി കെട്ടുന്നത് പൊട്ടലിന് കാരണമാകുന്നു. മുടി കഴുകുന്നതിൽ മാത്രമല്ല, ഉണക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ടവൽ ഉപയോഗിച്ച് മുടി മുറുക്കി കെട്ടുന്നത് കേടുപാടുകൾ വരാനും പൊട്ടാനും ഇടയാക്കും. മുടി ഉണങ്ങുന്നതിനുളള ഏറ്റവും നല്ല മാർഗ്ഗം കോട്ടൺ ടവൽ അല്ലെങ്കിൽ കോട്ടൺ ടി-ഷർട്ട് കൊണ്ട് കെട്ടുന്നതാണ്. അതിന്റെ മൃദുവായ ഘടന മുടിക്ക് ഒരു കേടുപാടുകളും വരുത്തില്ല.

⭕ മികച്ച ഷാംപൂ എന്നൊന്നില്ല, അനുയോജ്യമായത് വാങ്ങാം മറ്റൊരാൾക്ക് അനുയോജ്യമായത് നിങ്ങൾക്ക് നല്ലതാകണമെന്നില്ല
ഓരോരുത്തരുടെയും മുടിയുടെ പ്രകൃതം, ചര്‍മത്തിന്റെ പ്രകൃതം എന്നിവയോട് യോജിക്കുന്ന ഷാംപൂ കണ്ടെത്തണം. ഒപ്പം കണ്ടീഷണറും. ചിലരുടെ ശിരോ ചർമവും മുടിയും വരണ്ട പ്രകൃതമുള്ളതാകും.

അതിനാൽ ഷാംപൂ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ഏറെ ശ്രദ്ധിക്കണം. എണ്ണ മയമുള്ള ചർമ്മമുള്ളവർക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. കെമിക്കലുകളുടെ അളവ് താരതമ്യേന കുറഞ്ഞ മൈല്‍ഡ് ഷാംപൂ ഉപയോഗിക്കുന്നത് ദോഷ വശങ്ങൾ കുറയ്ക്കും.

ദിവസവും മുടിയിൽ ജെല്ലും ഹെയർസ്പ്രേയും പുരട്ടുന്നവരും യാത്ര ചെയ്യുന്നവരുമൊക്കെ ഷാംപൂ ചെയ്യുന്നതാണ് മുടിയുടെ വളർച്ചയ്ക്ക് ഉത്തമം. ഇവർ ഷാംപൂ ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. 1. സൾഫേറ്റ് അടങ്ങാത്ത ഷാംപൂ ഉപയോഗിക്കുക. മുടി വരൾച്ച കുറയും. 2. ബേബി ഷാംപൂ തിരഞ്ഞെടുക്കുക.

ചിലർക്ക് തലയോട്ടി വരണ്ടതും ചിലർക്ക് എണ്ണമയമുള്ളതുമാണ്, അതിനാൽ ശരിയായ ഷാംപൂ തിരഞ്ഞെടുക്കുന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കും. ഷാംപൂ തിരഞ്ഞെടുക്കാൻ പ്രയാസമുള്ളവർ വിദഗ്ധാഭിപ്രായം എടുത്ത ശേഷം മാത്രം മികച്ചത്രെന്നെടുക്കുക. ഇതിന് ഒരു ഡെർമറ്റോളജിസ്റ്റിന് നിങ്ങളെ സഹായിക്കാനാകും.

Back to top button
error: