കോടിയേരി മാറി നിൽക്കുമോ ?സിപിഐഎം ചർച്ചയിൽ
ഇന്നും നാളെയുമായി നടക്കുന്ന സിപിഐഎം യോഗങ്ങളിൽ മാറിനിൽക്കാനുള്ള സന്നദ്ധത സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചേക്കുമെന്നു സൂചന .ആരോഗ്യനില കണക്കിലെടുത്ത് വിശ്രമത്തിനു അനുവദിക്കണമെന്നാകും അഭ്യർത്ഥന .ഇക്കാര്യത്തിൽ നിർണായക തീരുമാനം നാളെയ്ക്കകം സിപിഐഎം എടുക്കും .
നേരത്തെ തന്നെ മാറിനിൽക്കാം എന്ന നിർദേശം കോടിയേരി മുന്നോട്ട് വച്ചിരുന്നു .എന്നാൽ അത് പാർട്ടി തള്ളി .സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂട്ടായി ചുമതല വഹിക്കാം എന്നായിരുന്നു തീരുമാനം .എന്നാൽ പുതിയ സാഹചര്യത്തിൽ കോടിയേരിയുടെ ആവശ്യം അംഗീകരിക്കപ്പെടാൻ സാധ്യത ഏറെയാണ് .
കേന്ദ്ര അന്വേഷണ ഏജൻസികൾ വളയുമ്പോൾ സർക്കാർ തന്നെ പ്രതിരോധത്തിൽ ആണ് .ഇതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ഉണ്ടാകുന്നത് .ഈ വിഷയത്തെ പരസ്യമായി ഇറങ്ങി പ്രതിരോധിക്കാൻ കോടിയേരിയുടെ ആരോഗ്യം അനുവദിക്കുന്നില്ല .സെക്രട്ടറിയായി തുടരുകയും ഊർജിത പ്രതിരോധ രംഗത്ത് നിന്ന് മാറി നിൽക്കുകയും ചെയ്താൽ അത് വേറെ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കും .അത് തടയുകയാണ് ലക്ഷ്യം .