പാലക്കാട്: മേലാമുറിയില്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ നാല് പേര്‍ക്ക് ഷോക്കേറ്റു.
ഇതില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. കോഴിപറമ്പ് സ്വദേശികളായ ശ്രീനിവാസന്, ജഗദീഷ്, സന്ദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഉയര്‍ത്തുന്നതിനിടെ കട്ടൗട്ട് സമീപത്ത് കൂടെ കടന്നുപോകുന്ന വൈദ്യുത ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.